INDIATop News

മതേതര ഇന്ത്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും പങ്കാളികളും


കൊട്ടും കുരവയുമായി രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടീല്‍ പരിപാടി കഴിഞ്ഞു. അതിന്റെ എല്ലാ ക്രെഡിറ്റും ബിജെപിക്കൊണ്ടുപോയ മട്ടാണ്. അതിന്റെ ഭാഗമാകാന്‍ പറ്റാത്തതിലുള്ള പരിഭവത്തിലാണ് പലരും. ഓഗസ്റ്റ് അഞ്ചിന് നിശ്ചയിച്ച രാമക്ഷേത്ര ഭൂമിപൂജയ്ക്ക് വിളിച്ചില്ലെന്നാണ് കോണ്‍ഗ്രസിന്റെ പരിഭവം. രാമക്ഷേത്ര നിര്‍മാണത്തിന്റെ ക്രെഡിറ്റ് ബിജെപിക്കു മാത്രമായിപ്പോകുമോ എന്ന വേവലാതിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അലട്ടുന്നത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനുളള ഭൂമി പൂജയ്ക്ക് മുന്നോടിയായി ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഗാന്ധി ഇന്നലെ പിന്തുണ അറിയിച്ചിരുന്നു. ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മക്കുള്ള അവസരമാണ്. രാമനെന്നാല്‍ ധൈര്യവും ത്യാഗവും സംയമനവും പ്രതിബദ്ധതയുമാണ്. എല്ലാവര്‍ക്കുമൊപ്പവും എല്ലാവരിലും രാമനുണ്ടെന്നുമാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്. ഇതുകൂടാതെ മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിമാരായ കമല്‍നാഥും ദിഗ് വിജയ് സിങ്ങും രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം, കോണ്‍ഗ്രസിനെ ക്ഷണിക്കാത്തതില്‍ പ്രയാസം അറിയിച്ചത്. രാമക്ഷേത്രം ജനകീയപ്രസ്ഥാനമാണെന്നും ട്രസ്റ്റില്‍ വിഎച്ച്പിക്കാരെമാത്രം ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നും ദിഗ് വിജയ് സിങ് തുറന്നടിച്ചു. ഭൂമിപൂജയ്ക്ക് മുന്നോടിയായി മധ്യപ്രദേശില്‍ ഓഗസ്റ്റ് നാലിന് ‘ഹനുമാന്‍ ചാലിസ’ സംഘടിപ്പിക്കാന്‍ കമല്‍നാഥ് ആഹ്വാനംചെയ്തു. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയാണ് രാമക്ഷേത്രത്തിനുവേണ്ടി പരസ്യനിലപാടെടുത്ത മറ്റൊരു നേതാവ്. കോണ്‍ഗ്രസ് നേതാവായ മനീഷ് തീവാരിയും രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ചിരുന്നു.

ബിജെപിക്ക് അനുകൂലമായി ഹിന്ദു വോട്ടുബാങ്ക് രൂപപ്പെടുമെന്ന് ഭയക്കുന്ന കോണ്‍ഗ്രസ് രാമക്ഷേത്രത്തിന്മേലുള്ള ചരിത്രപരമായ അവകാശം പരസ്യമായി ഉന്നയിക്കാന്‍ മടിക്കുന്നില്ല. അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം രാജീവ് ഗാന്ധി ആഗ്രഹിച്ചതാണെന്ന് ദിഗ് വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചു. ഇതിനു പിന്നാലെയാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സ്വീകരിച്ച നിലപാടുകളുടെയും നടപടികളുടെയും തെളിവുകള്‍ പുറത്തുവന്നത്. 1949ല്‍ വിഗ്രഹങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അടച്ചിട്ട ബാബ്റി മസ്ജിദ് , ഹിന്ദു ആരാധനയ്ക്കും പിന്നീട് ക്ഷേത്രശിലാന്യാസത്തിനും തുറന്നുകൊടുത്തത് കോണ്‍ഗ്രസ് താല്‍പ്പര്യപ്രകാരമായിരുന്നു. 1989ലെ തെരഞ്ഞെടുപ്പ് പ്രചാരണം രാജീവ് ആരംഭിച്ചതും അയോധ്യയില്‍നിന്നായിരുന്നു. കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍പ്പക്ഷികളാണെന്ന് തെളിയിക്കുന്ന നിരവധി തെളിവുകളാണ് പുറത്തുവന്നത്.

മതനിരപേക്ഷ പാരമ്പര്യം അവകാശപ്പെടുമ്പോള്‍ത്തന്നെ ഭൂരിപക്ഷവര്‍ഗീയതയുമായി ഏതറ്റംവരെ സന്ധിചെയ്യാനും ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാനും കോണ്‍ഗ്രസിന് ഒരു മടിയുമില്ല. ചരിത്രത്തില്‍മാത്രമല്ല, വര്‍ത്തമാന രാഷ്ട്രീയത്തിലും കോണ്‍ഗ്രസിന് ഈ നിലപാടുതന്നെയാണെന്ന് വ്യക്തമാക്കുന്ന പ്രസ്താവനകളുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവരികയാണ്. സുപ്രീംകോടതി വിധിപ്രകാരമുള്ള രാമക്ഷേത്രനിര്‍മാണം ബിജെപിയുടെ വര്‍ഗീയ അജന്‍ഡയ്ക്ക് അനുകുലമാക്കി നടത്തുന്നതിനെതിരായ വികാരം എല്ലാ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികള്‍ക്കുമുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍നിന്ന് ഇത്തരത്തിലുള്ള ഒരു പ്രതികരണവും ഇല്ലെന്നുമാത്രമല്ല, രാമക്ഷേത്ര നിര്‍മാണത്തിന്റെ പങ്കുപറ്റാന്‍ രംഗത്തുണ്ടുതാനും. തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിംപള്ളിയാക്കി മാറ്റിയതിനെതിരെ കോണ്‍ഗ്രസ് ഉരിയാടാത്തതും ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് എത്തിയിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിന് തങ്ങള്‍ എതിരല്ല. പളളി പൊളിച്ച് അമ്പലം നിര്‍മ്മിക്കുന്നതിലാണ് എതിര്‍പ്പുളളതാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.

Show More

Related Articles

Back to top button
Close