KERALANEWS

മത്സരിക്കില്ലെന്ന് കെകെ രമ, യുഡിഎഫ് പിന്തുണ നല്‍കിയാല്‍ സ്വീകരിക്കും

കോഴിക്കോട്:നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ആര്‍എംപി നേതാവ് കെകെ രമ.മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കുന്നത് വ്യക്തിപരമായ തീരുമാനമാണ്.അന്തിമ തീരുമാനം എടുക്കേണ്ടത് ആര്‍എംപി നേതൃത്വമാണ്. വടകരയില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ഥിയുണ്ടാകും. യുഡിഎഫ് പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്നും കെ കെ രമ പറഞ്ഞു.

പിണറായി വിജയന്റെ തുടര്‍ഭരണം അവസാനിപ്പിക്കുക എന്നതാണ് രാഷ്ട്രീയമായി ലക്ഷ്യംവെയ്ക്കുന്നത്. ആര്‍എംപി സ്ഥാനാര്‍ഥികള്‍ ആരെല്ലാമെന്ന് തീരുമാനിച്ചിട്ടില്ല. സാധ്യതയുള്ള മണ്ഡലങ്ങളില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ഥികളുണ്ടാകുമെന്നും കെ കെ രമ പ്രതികരിച്ചു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ കെ രമ ഇടത്, വലത് മുന്നണികള്‍ക്കെതിരെ മത്സരിച്ചിരുന്നു. 20504 വോട്ടുകള്‍ നേടി. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫും ആര്‍എംപിയും ഒരുമിച്ച് മത്സരിച്ചു. വടകരയില്‍ ഇത്തവണ കെ കെ രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണ നല്‍കാന്‍ യുഡിഎഫ് ആലോചിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close