INDIANEWS

മദ്യനിരോധനം ബീഹാറില്‍ മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്നു

പാറ്റ്ന :രാജ്യത്തെ പ്രവേശന പരീക്ഷകളിലേക്കുള്ള മികച്ച പരിശീലന കേന്ദ്രങ്ങള്‍ ഉള്ള സ്ഥലമാണ് പാട്‌ന. ബീഹാറിലെ മാത്രമല്ല രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ എല്ലാം പഠന സ്വപ്‌നങ്ങളുടെ ഭൂമിയും. എന്നാല്‍ അധികാരികളുടെ അശ്രദ്ധമൂലം പകല്‍ സമയത്തുവരെ മയക്കുമരുന്ന് കച്ചവടത്തിന്റെ കേന്ദ്രമാകുന്നു ഇവിടം. ബീഹാറില്‍ മദ്യ നിരോധനം കൂടി ഏര്‍പ്പെടുത്തിയതോടെ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിക്കുകയായിരുന്നു. 2015 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്ി നിധീഷ് കുമാര്‍ പ്രഖ്യാപിച്ചതാണ് മദ്യ നിരോധനം. മദ്യ നിരോധനത്തിലൂടെ സ്ത്രീകളുടെ ഗാര്‍ഹിക പ്രശനങ്ങള്‍ കുറയുമെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇതിലൂടെ കുറേ സ്ത്രീ വോട്ടുകളും നേടാന്‍ നിധീഷ്‌കുമാറിനായി.

ബിഹാര്‍ എക്‌സൈസ് (ഭേദഗതി) ബില്‍ 2016 ലൂടെ സര്‍ക്കാര്‍ മദ്യവ്യാപാരം കര്‍ശനമാക്കുകയും ചെയ്തു. അനധികൃത മദ്യവില്‍പ്പനയില്‍ ജയില്‍ ശിക്ഷയും മദ്യപാനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത പിഴയും ശിക്,യായും വിധിക്കുന്നുണ്ട്. മദ്യനിരോധനം ഏര്‍പ്പെടുത്തിയ ശേഷം പലരും മദ്യത്തിന് പകരക്കാരെ തേടാന്‍ തുടങ്ങി. കൃത്യമായ നിയമപരിപാലനം ില്ലാത്തതിനാല്‍ മയക്കുമരുന്ന് ലോബികള്‍ക്കും ഇവിടെ പിടിമുറുക്കാന്‍ സാധിച്ചു. മാത്രവുമല്ല ചുമയ്ക്ക് ഉപയോഗിക്കുന്ന കഫ്‌സിറപ്പ് പോലുള്ള മരുന്നുകളും മദ്യത്തിന് പകരമായി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 2015 ന് ശേഷം നിരവധി ആളുകളാണ് ലഹരി വിമുക്തകേന്ദ്രങ്ങളില്‍ ചികത്സയ്ക്കായി എത്തിയത്. 16നും 25 വയസ്സിനും ഇടയിലുളളവരാണ് കൂടുതലും ചികത്സ തേടി എത്തിയത്. സംസ്ഥാന തലസ്ഥാനത്ത്, ഒരു പാക്കറ്റിന് 50 രൂപ വരെ കുറഞ്ഞ നിരക്കില്‍ കഞ്ചാവ് ലഭിക്കും. ഗുണനിലവാരം അനുസരിച്ച് ഇതിന് 300 രൂപ വരെ പോകാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close