Breaking NewsKERALANEWSTop News

മദ്യപിക്കുന്നതിനിടെ വാക്കു തർക്കം; യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തിയത് മകൻ നോക്കി നിൽക്കെ

കൊല്ലം: അ‍ഞ്ചലിൽ മകന്റെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്നത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന്. ചണ്ണപ്പേട്ട സ്വദേശി കുട്ടപ്പനാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ ലൈബുവാണ് കുട്ടപ്പനെ വെട്ടി കൊലപ്പെടുത്തിയത്. ലൈബുവും കുട്ടപ്പനും ചേർന്ന് ലൈബുവിന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം.

ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. സുഹൃത്തായ ലൈബുവിൻ്റെ വീട്ടിൽ മദ്യപിക്കാനെത്തിയതായിരുന്നു ചണ്ണപ്പേട്ട സ്വദേശി കുട്ടപ്പൻ. മദ്യപാനത്തിനിടെ ഉണ്ടായ വാക്കു തർക്കത്തെ തുടർന്ന് ലൈബു അക്രമാസക്തനാകുകയായിരുന്നു.

വീട്ടിലെ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് കുട്ടപ്പനെ വെട്ടി. സംഭവസ്ഥലത്തു തന്നെ കുട്ടപ്പൻ മരിച്ചു. അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ എത്തിയ മകൻ വിഷ്ണുവിൻ്റെ മുന്നിൽ വച്ചായിരുന്നു കുട്ടപ്പൻ്റെ ദാരുണാന്ത്യം. ഭയന്നോടിയ വിഷ്ണു വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസും നാട്ടുകാരും എത്തിയത്. ലൈബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close