
ഭോപ്പാല്‍: മദ്യപിച്ചെത്തി അമ്മയെ മര്‍ദിച്ച പിതാവിനെ 16കാരി കൊലപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് ഭോപ്പാലിലാണ് സംഭവം. തുണികഴുകാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ഉപകരണം ഉപയോഗിച്ചാണ് പെണ്‍കുട്ടി പിതാവിനെ കൊലപ്പെടുത്തിയത്.കൊലപാതകത്തിന് ശേഷം പൊലീസിനെ വിളിച്ച് പെണ്‍കുട്ടി കീഴടങ്ങുകയും ചെയ്തു. തൊഴില്‍രഹിതനായ പിതാവ് മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുന്നത് പതിവായിരുന്നു. കെട്ടിടം പണിക്ക് പോകുന്ന മൂത്ത മകനാണ് കുടുംബം നോക്കിയിരുന്നത്. ബുധനാഴ്ച മകന്റെ കല്യാണക്കാര്യം പറഞ്ഞ് പെണ്‍കുട്ടിയുടെ അമ്മയും പിതാവും തമ്മില്‍ വഴക്കടിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ പിതാവിനെ കൊലപ്പെടുത്തിയത്.