INDIANEWSTrending

മദ്യപിച്ചെത്തി ഗര്‍ഭിണിയായ ഭാര്യയെ ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ അടിച്ചുകൊന്നു;ഗൃഹനാഥന്‍ ഒളിവില്‍

മൈസൂരു: മദ്യലഹരിയില്‍ ഗൃഹനാഥന്‍ ഗര്‍ഭിണിയായ ഭാര്യയെ ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ അടിച്ചുകൊന്നു. മണികണ്ഠ സ്വാമി എന്നയാളാണ് ഭാര്യ ഗംഗ(28), അമ്മ കെംപമ്മ(65), മക്കളായ സാമ്രാട്ട്(നാല്), ഒന്നര വയസ്സുള്ള രോഹിത്ത് എന്നിവരെ കൊലപ്പെടുത്തിയത്.മൈസൂരു സരഗൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചാമേഗൗഡനഹുണ്ടി ഗ്രാമത്തിലാണ് സംഭവം.

ഇരുമ്പുവടി കൊണ്ടാണ് പ്രതി കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം മണികണ്ഠ സ്വാമി ഒളിവില്‍ പോവുകയായിരുന്നു.കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മൈസൂരു എ.സി.പി. ആര്‍. ശിവകുമാര്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close