INDIANEWS

മദ്യപിച്ച് നിരന്തരം ‘മോശമായ പെരുമാറ്റം’ ; കൗമാരക്കാരായ പെണ്‍കുട്ടികള്‍ അച്ഛനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ഹൈദരബാദ്: മദ്യപിച്ച് അപമര്യാദയായി പെരുമാറുന്ന അച്ഛനെ കൗമാരാക്കാരായ പെണ്‍കുട്ടികള്‍ കൊലപ്പെടുത്തി. തെലങ്കാനയിലെ ജഗത്ഗിരിഗുട്ട പ്രദേശത്താണ് സംഭവം. ധാന്യം പൊടിക്കുന്ന മില്‍ നടത്തുന്ന രാജു എന്നയാളാണ് കൊല്ലപ്പെട്ടത്.മഖ്ദൂം നഗറില്‍ മില്‍ നടത്തുന്ന 45 കാരനായ രാജു മദ്യത്തിന് അടിമയാണ്. മദ്യപിച്ചശേഷം വീട്ടിലെത്തി ചീത്ത വിളിക്കുന്ന ഇയാള്‍, പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നതും പതിവാക്കിയിരുന്നു.ഇതില്‍ മനംമടുത്താണ് 17 ഉം 16 ഉം പ്രായമുള്ള പെണ്‍കുട്ടികള്‍, മദ്യപിച്ച് ഉറങ്ങിക്കിടന്ന നേരത്ത് അച്ഛനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് എന്ന് ജഗദ്ഗുരുഗട്ട പൊലീസ് ഇന്‍സ്പെക്ടര്‍ ഗംഗാറെഡ്ഡി പറഞ്ഞു. ചൊവ്വാഴ്ച ഒരു ബന്ധു രാജുവിന്റെ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.കൗമാരക്കാരായ പെണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 17 വയസ്സുള്ള മൂത്ത കുട്ടി പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുകയാണ്. ഇളയ കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. കുട്ടികളുടെ അമ്മ എട്ടുമാസം മുമ്പ് അസുഖം വന്ന് മരിച്ചുപോയിരുന്നു.

Tags
Show More

Related Articles

Back to top button
Close