KERALANEWSTop News

മദ്യവിലവര്‍ധന മദ്യക്കമ്പനികള്‍ക്ക് അനധികൃത ലാഭത്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മദ്യവില വര്‍ധനയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബെവ്‌കോയുടെ ഈ ആവശ്യത്തിന് പിന്നില്‍ സിപിഎമ്മാണ്. ഇടപാടില്‍ നൂറുകോടി രൂപയുടെ അഴിമതി ഉണ്ടന്ന് മനസ്സിലാക്കുവെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.മദ്യത്തിന്റെ വില വര്‍ധിപ്പിച്ചത് ഡിസ്റ്റിലറി ഉടമകളുമായുള്ള ഗൂഢാലോചനയാണ് ബെവ്‌കോയെ കൊണ്ട് ആവശ്യം ഉന്നയിപ്പിച്ചത് എകെജി സെന്ററിലെ ബുദ്ധികേന്ദ്രങ്ങളാണ്.എന്നാല്‍ ആരോപണം പുകമറയെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷം പുകമറ സൃഷ്ടിച്ച് സ്വയം അപഹാസ്യരാകുന്നുവെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. ചെന്നിത്തലയുടെ ആരോപണം നിഷേധിച്ച് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും രംഗത്തെത്തി. മദ്യത്തിന്റെ വില നിശ്ചയിക്കുന്നത് ബെവ്കോ ഡയറക്ടര്‍ ബോര്‍ഡാണെന്നും അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. വിലവര്‍ധനവിന് മദ്യക്കമ്പനികള്‍ തന്നെ സമീപിച്ചിട്ടില്ല. സ്പിരിറ്റിന്റെ വിലയുടെ അടിസ്ഥാനത്തിലാണ് മദ്യത്തിന്റെ വാങ്ങല്‍ വില നിശ്ചയിക്കുന്നത്. 2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ ആറ് ശതമാനം വര്‍ധന വരുത്തിണ്ടന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആരോപിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആണ്. സര്‍ക്കാരിന് 957 കോടി രൂപയും ബെവ്‌കോയ്ക്ക് 9 കോടിയും അധികവരുമാനം ലഭിക്കും. അഴിമതി ആരോപണത്തില്‍ ദുരുദ്ദേശ്യം; വികസനം തടസപ്പെടുത്താന്‍ പ്രതിപക്ഷനീക്കമെന്നും മന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close