KERALANEWSTrending

മധ്യകേരളത്തിന്റെ തെരഞ്ഞെടുപ്പ് അടിയൊഴുക്കുകളില്‍ ആശങ്കപ്പെട്ട് നട്ടം തിരിയുന്നതാര്?

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ മുന്നണിമാറ്റം ചര്‍ച്ചയായ മധ്യകേരളത്തില്‍ അടിയൊഴുക്കുകളില്‍ ആശങ്കപ്പെട്ട് നട്ടം തിരിയുകയാണ് മുന്നണികള്‍. മധ്യകേരളത്തില്‍ ഇടത് വലത് മുന്നണികളുടെ ഭാവി നിര്‍ണയിക്കുന്ന ഘടകം തന്നെ കേരള കോണ്‍ഗ്രസാണ്. ജോസ് കെ മാണിയുടെ സഹായത്തോടെ നിയമസഭ തെരഞ്ഞെടുപ്പിലും മധ്യകേരളം പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസമായിരുന്നു ഇടതുപക്ഷത്തിന്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാനായില്ലെങ്കില്‍ ജോസ് കെ.മാണിയുടെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാകും. പരമ്പരാഗതമായി യുഡിഎഫിന് അനുകൂലമായി നിന്നിരുന്ന വോട്ടുകള്‍ ഇടതുമുന്നണിയിലേക്ക് അടുപ്പിക്കുകയെന്ന ദൗത്യമാണ് ജോസ് കെ മാണി ഏറ്റെടുത്തത്.

പാലായിലുള്‍പ്പെടെ ജോസിന്റെ ദൗത്യം പരാജയപ്പെടുമെന്നാണ് യുഡിഎഫ് വാദം. കേരള കോണ്‍ഗ്രസ് മത്സരിച്ച ഇടങ്ങളിലെല്ലാം ജോസ് വിരുദ്ധവികാരം ഉണ്ടായെന്നും വിലയിരുത്തല്‍. ഭൂരിപക്ഷം പ്രവചിക്കുന്നില്ലെങ്കിലും പാലായില്‍ ഉള്‍പ്പെടെ എല്‍ഡിഎഫ് ഉറപ്പെന്ന് ജോസ് കെ മാണി. യുഡിഎഫിന്റെ ഉറച്ച കോട്ടകളായ കടുത്തുരുത്തിയിലും ചങ്ങനാശേരിയിലും ശക്തമായ വെല്ലുവിളി ഉയര്‍ത്താനായത് ജോസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിപ്പിക്കുന്നു. തൂക്ക് മന്ത്രിസഭയുടെ സാധ്യതകള്‍ പ്രവചിക്കുന്ന പി.സി.ജോര്‍ജ് പൂഞ്ഞാറില്‍ വിജയം അവകാശപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close