ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാനുള്ള ഹൈകോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഒമ്പത് ജില്ലകളില്‍ റാലികള്‍ നിയന്ത്രിക്കാനായിരുന്നു ഹൈകോടതിയുടെ ഉത്തരവ്. ഇതിനെതിരെ രണ്ട് ബി.ജെ.പി സ്ഥാനാര്‍ഥികളും ഹരജി നല്‍കിയിട്ടുണ്ട്.മധ്യപ്രദേശില്‍ 28 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒമ്പത് ജില്ലകളില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റുമാരോട് ഹൈകോടതി നിര്‍ദേശിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കോടതി ഇടപെടുകയാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വാദം. ഉത്തരവ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുമെന്നും സ്ഥാനാര്‍ഥികളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്നും കമീഷന്‍ വാദിക്കുന്നു. ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറും തീരുമാനിച്ചിട്ടുണ്ട്. ഹൈകോടതിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍, ഈ തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന് ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.