INDIANEWS

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ


ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ 28 സീറ്റുകളിലേക്കു നവംബര്‍ മൂന്നിനു നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് റാലികള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീം കോടതിയാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്.കോവിഡ് പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി പൊതുയോഗങ്ങളും റാലികളും വിലക്കിയത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീംകോടതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു.തെരഞ്ഞെടുപ്പ് പ്രക്രിയയിലും അധികാര പരിധിയിലും കോടതി കൈ കടത്തുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close