Covid UpdatesINDIANEWSTop News

മധ്യപ്രദേശിൽ കോവിഡ് മരണ നിരക്ക് മറച്ച് വക്കുന്നതായി പരാതി

ഭോപ്പാൽ: മധ്യപ്രദേശിൽ കോവിഡ് മരണ നിരക്കുകൾ സർക്കാർ മറച്ചുവെയ്ക്കുന്നു എന്ന ആരോപണം ശക്തമാകുന്നു. യഥാർത്ഥ കോവിഡ് മരണ നിരക്കുകളല്ല സർക്കാർ പുറത്ത് വിടുന്നത് എന്നാണ് ആരോപണം. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ വിവരങ്ങൾ സർക്കാർ പുറത്ത് വിടുന്ന രേഖകളിൽ ഇല്ല. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശ് സർക്കാരിനെതിരെ ​ഗുരുതര ആരോപണം ഉയരുന്നത്.

കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം 41 മൃതദേഹങ്ങൾ സംസ്‌കരിച്ച ഏപ്രിൽ എട്ടിന് റിപ്പോർട്ട് ചെയ്യപ്പെട്ടത് ആകെ 27 മരണങ്ങൾ മാത്രമാണ്. ഏപ്രിൽ 9 ന് 35 മൃതദേഹങ്ങൾ സംസ്‌കരിച്ചപ്പോൾ അന്ന് സർക്കാർ കണക്കുകളിൽ രേഖപ്പടുത്തിയത് 23 മരണങ്ങൾ മാത്രം. ഏപ്രിൽ 10ന് 56 മൃതദേഹങ്ങൾ സംസ്‌കരിച്ചു. സർക്കാർ രേഖയിൽ 24 എണ്ണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 12ന് 68 മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. എന്നാൽ അന്നത്തെ മെഡിക്കൽ ബുള്ളറ്റിനിൽ 24 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 12 ന് 59 മൃതദേഹങ്ങൾ സംസ്‌കരിച്ചു. സർക്കാർ പുറത്തുവിട്ടത് 37 മരണങ്ങളുടെ വിവരം മാത്രം . ദേശീയ മാധ്യമങ്ങളാണ് കണക്കുകളിലെ ഈ പൊരുത്തക്കേടുകൾ പുറത്തുകൊണ്ടുവന്നത്.

മരണസംഖ്യ മറച്ചുവയ്ക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അങ്ങനെ ചെയ്യുന്നതിലൂടെ തങ്ങൾക്ക് ഒരു അവാർഡും ലഭിക്കുകയില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് സംഭവത്തിൽ പ്രതികരിച്ചു. കോവിഡ് രണ്ടാം തരംഗം ഏറ്റവും കഠിനമായി ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close