INDIANEWS

മധ്യപ്രദേശിൽ ലോക്ക് ഡൗൺ നീട്ടി; സർക്കാരിന് നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി ചൗഹാൻ

ഭോപ്പാൽ: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മധ്യപ്രദേശിൽ ഏർപ്പെടുത്തിയ ജനതാ കർഫ്യൂ മേയ് 15 വരെ നീട്ടിയതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. സർക്കാരിന് പിന്തുണ നൽകിയ ജനങ്ങൾ, ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, സംഘടനകൾ എന്നിവരോട് കടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആളുകൾ ഒത്തുചേരുന്നത് കോവിഡ് സൂപ്പർ സ്പ്രെഡിന് കാരണമാകുമെന്നതിനാൽ സംസ്ഥാനത്ത് വിവാഹങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ആഘോഷ പരിപാടികളും മേയ് 15 വരെ നിർത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ജനങ്ങൾ കൂട്ടംകൂടുന്നത് കുറയ്ക്കാൻ എല്ലാ ജില്ലകളും നടപടി സ്വീകരിക്കണമെന്നും മേയ് മാസത്തിൽ വിവാഹങ്ങൾക്ക് അനുമതി നൽകേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കർഫ്യൂ കർശനമായി പാലിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ സംസ്ഥാനവും രാജ്യവും ലോകവും കോവിഡിനെതിരേ പോരാടുകയാണ്. വരും ദിവസങ്ങളിൽ സാധാരണ ജീവിതം പുനരാരംഭിക്കാൻ വേണ്ടിയാണ് ഇപ്പോൾ കർശന നടപടികൾ സ്വീകരിക്കുന്നത്. യാതൊരു വീഴ്ചയുമില്ലാതെ കർഫ്യു നടപ്പാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.

ജനതാ കർഫ്യൂ ആരംഭിച്ച ശേഷം ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 25ൽ നിന്നും 18 ആയി കുറഞ്ഞു. രോഗമുക്തി നിരക്ക് 85.13 ശതമാനമായി ഉയർന്നു. ഏപ്രിൽ 21 വരെ കോവിഡ് വ്യാപനത്തിൽ മധ്യപ്രദേശ് ഏഴാം സ്ഥാനത്തായിരുന്ന മധ്യപ്രദേശ് ഇപ്പോൾ 14-ാം സ്ഥാനത്താണ്. സഹകരിച്ച ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close