INDIA

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ്

ന്യുഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ചൗഹാന്‍ അഭ്യര്‍ത്ഥിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് താന്‍ ക്വാറന്റീല്‍ പോകുകയാണ്. പ്രതിദിന കൊവിഡ് അവലോക യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ഡല്‍ഹി ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചികിത്സയ്ക്കും ക്വാറീനിനും ശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഓഫീസിലെത്തിയത്. തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ മരണമടയുന്ന സ്ഥിതിയും ഉണ്ടായിരുന്നു.

Tags
Show More

Related Articles

Back to top button
Close