KERALANEWS

മധ്യവയസ്‌കയുടെ ദുരൂഹ മരണം ;കൊലപാതകമെന്ന് പോലീസ്, ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം ;കാരക്കോണത്ത് മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്നുറപ്പിച്ച് പോലീസ്. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51)യെയാണ് മരിച്ചത്.ഇവരുടെ ഭര്‍ത്താവ് 28 കാരനായ അരുണിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ ഷോക്കേറ്റ നിലയില്‍ അരുണ്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. മരണത്തില്‍ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ബന്ധുക്കളും മരണത്തില്‍ ദുരൂഹത ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അരുണിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രണ്ടുമാസം മുന്‍പാണ് അരുണ്‍ ശാഖാകുമാരിയെ വിവാഹം ചെയ്തത്. എന്നാല്‍ പ്രായ വ്യത്യാസം അരുണിന് അപമാനകരമായി തോന്നിയിരുന്നുവെന്നാണ് ഇവരുടെ കാര്യസ്ഥന്റെ മൊഴി. വിവാഹം മോചനം ആവശ്യപ്പെട്ടെങ്കിലും അത് നിഷേധിച്ചതാവാം കൊലപാതക കാരണമെന്നാണ് പോലീസിന്റെ നിഗമനം. അരുണിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും പോലീസ് പറയുന്നു.

ശാഖാകുമാരിയെ ഷോക്കടുപ്പിച്ചു കൊന്നതാണെന്ന് അരുണ്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close