KERALANEWS

മനസാക്ഷി നഷ്ടപ്പെടുത്തി ക്രൂരത കാട്ടുമ്പോള്‍; ഓടിക്കൊണ്ടിരുന്ന കാറില്‍നിന്നു പൂച്ചക്കുട്ടികളെ റോഡിലേക്കെറിഞ്ഞ് കൊന്നു

കോഴിക്കോട്: മനസാക്ഷി നഷ്ടപ്പെടുത്തി ക്രൂരത കാട്ടുമ്പോള്‍ ഓടിക്കൊണ്ടിരുന്ന കാറില്‍നിന്നു പൂച്ചക്കുട്ടികളെ റോഡിലേക്കെറിഞ്ഞ് കൊന്നു. കോഴിക്കോട് ചേളന്നൂരിലാണ് സംഭവം. കോഴിക്കോട് – ബാലുശേരി റോഡില്‍ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയിലാണ് കാറില്‍ നിന്ന് ചില്ല് താഴ്ത്തി പൂച്ചക്കുട്ടികളെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. സില്‍വര്‍ നിറമുള്ള കാറില്‍ നിന്നാണ് പൂച്ചകളെ വലിച്ചെറിഞ്ഞതെന്നു നാട്ടുകാര്‍ പറഞ്ഞു.

സംഭവത്തിനുശേഷം കാര്‍ പെട്ടെന്ന് ഓടിച്ചുപോയതായും നാട്ടുകാര്‍ പറയുന്നു. റോഡില്‍ വീണ് പിടഞ്ഞ പൂച്ചകളെ നാട്ടുകാര്‍ റോഡരികിലേക്ക് മാറ്റി വെള്ളം നല്‍കി. പിന്നീട് ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അവ ചത്തിരുന്നു. സിസിടിവി പരിശോധിച്ചെങ്കിലും വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു മുന്‍പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഓട്ടോടെ പിന്നില്‍ നായയെ കെട്ടിവലിച്ചതും. സ്‌കൂട്ടറിന്റെ പിന്നില്‍ നായയെ കെട്ടിവലിച്ചതുമെല്ലാം. മനുഷ്യനൊപ്പം ജീവിക്കാന്‍ അര്‍ഹതയുള്ളവരാണ് മൃഗങ്ങളും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close