INDIANEWS

മനുഷ്യരെ പോലെ കൊറോണ വൈറസിനും ഭൂമിയില്‍ ജീവിക്കാന്‍ അവസരമുണ്ട്;ജീവിക്കാന്‍ അനുവദിക്കാതെ തുരത്തിയോടിക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നത് കൊണ്ടാണ് കൊറോണക്ക് വകഭേദങ്ങളുണ്ടാവുന്നത്;’തത്വശാസ്ത്രപരമായ’ നിരീക്ഷണവുമായി ബി.ജെ.പി നേതാവ് ത്രിവേന്ദ്ര സിങ് റാവത്ത്

ഡെറാഡൂണ്‍ : കൊവിഡ് ലോകത്തിന്റെ എല്ലാ ഭാഗത്തും വ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്.പ്രിയപ്പെട്ടവരുടെ ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ എടുത്തതോടെ പലരും മഹാമാരിയ്‌ക്കെതിരെ ശാപ വാക്കുകള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ വ്യത്യസ്തമായ ഒരു ‘തത്വശാസ്ത്രപരമായ’ നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ത്രിവേന്ദ്ര സിങ് റാവത്ത്.

മനുഷ്യരെ പോലെ കൊറോണ വൈറസിനും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്നാണ് ബി.ജെ.പി നേതാവിന്റെ നിരീക്ഷണം. ജീവിക്കാന്‍ അനുവദിക്കാതെ തുരത്തിയോടിക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നത് കൊണ്ടാണ് കൊറോണക്ക് വകഭേദങ്ങളുണ്ടാവുന്നതെന്നും മുന്‍മുഖ്യമന്ത്രി പറയുന്നു.’തത്വചിന്താപരമായി കാണുമ്പോള്‍ കൊറോണ വൈറസ് ഒരു അണു ജീവിയാണ്. അതിന് ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട്. എന്നാല്‍, മനുഷ്യര്‍ ബുദ്ധിമാന്മാരെന്ന് കരുതി ആ വൈറസിനെ തുരത്തിയോടിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടാണ് വൈറസ് സ്വയം വകഭേദങ്ങളുണ്ടാക്കുന്നത്’-ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു.റാവത്തിന്റെ പ്രസ്താവനക്കെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വൈറസിന് കേന്ദ്രം പണിയുന്ന സെന്‍ട്രല്‍ വിസ്റ്റയില്‍ സ്ഥലം നല്‍കണമെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ പരിഹാസം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close