
ചെന്നെ: മനുസ്മൃതി നിരോധിക്കണമെന്ന ആവശ്യത്തോടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ലോക്സഭ എംപിയും വി.സി.കെ നേതാവുമായ തിരുമാളവനെതിരെ പൊലീസ് കേസെടുത്തു. ബിജെപി തമിഴ്നാട് ഘടകത്തിന്റെ പരാതിയിലാണ് ചെന്നൈ പൊലീസ് കേസെടുത്തത്. സ്ത്രീകളെയും കീഴാള ജാതിക്കാരെയും അങ്ങേയറ്റം മോശമായി ചിത്രീകരിക്കുകയും അവര്‍ക്കെതിരെ വെറുപ്പ് പടര്‍ത്തുകയും ചെയ്യുന്നതാണ് മതഗ്രന്ഥമായ മനുസ്മൃതിയുടെ ഉള്ളടക്കമെന്നും തിരുമാളവന് പറഞ്ഞത്.സാമുദായിക സംഘര്‍ഷത്തിന് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. എന്നാല്‍ തിരുമാവളവനെതിരായ കേസ് പിന്‍വലിക്കണമെന്ന് സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. തിരുമാളവവന് പിന്തുണയുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്, ജിഗ്നേഷ് മേവാനി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. തിരുമാളവനെതിരെ ആരോപണങ്ങളുയര്‍ത്തി ഡി.എം.കെ സഖ്യത്തെ തകര്‍ക്കാനുള്ള ഹിന്ദുത്വ അനുകൂലികളുടെയും മതഭ്രാന്തന്മാരുടെയും ശ്രമം വിജയിക്കില്ലെന്ന് സ്റ്റാലിന് പറഞ്ഞു.