KERALANEWSTrending

മന്ത്രിക്ക് നല്‍കിയ കത്ത് വ്യക്തിപരം;വിശദീകരണവുമായി കമല്‍

തിരുവനന്തപുരം: ഇടതുപക്ഷ മൂല്യം നിലനിര്‍ത്താന്‍ ഇടത് അനുഭാവികളായ 4 പേരെ സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണം എന്ന ആവശ്യവുമായി മന്ത്രി എ.കെ. ബാലനു നല്‍കിയ കത്തില്‍ വിശദീകരണവുമായി അക്കാദമി ചെയര്‍മാന്‍ കമല്‍. മന്ത്രിയ്ക്ക് നല്‍കിയ കത്ത് വ്യക്തിപരമാണ്. ഇക്കാരണത്താലാണ് സെക്രട്ടറിയോട് ചോദിക്കാതിരുന്നത്. കത്ത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കായല്ലെന്നും സാംസ്‌കാരികലോകം വലതുപക്ഷത്തേക്ക് ചായുന്നതിനെ പ്രതിരോധിക്കാനും ഇടതുപക്ഷ മൂല്യം സംരക്ഷിക്കാനും വേണ്ടിയാണെന്നും കമല്‍ പ്രതികരിച്ചു.അടിയന്തര പ്രമേയ നോട്ടിസ് ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു കത്ത് ഹാജരാക്കിയത്. ‘ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളില്‍ ഊന്നിയ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ നിലകൊള്ളുന്നവരുമായ ഈ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകരമായിരിക്കും’ എന്നാണു മന്ത്രി എ.കെ. ബാലനു നല്‍കിയ കത്തില്‍ കമല്‍ എഴുതിയത്.അതേസമയം, അങ്ങനെ എഴുതിയതു മൂലം മന്ത്രി ഫയല്‍ തള്ളിയെന്നു മന്ത്രി ബാലന്റെ അസാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിരുന്നു.

മന്ത്രിയ്ക്കു നല്‍കിയ കത്തിനെച്ചൊല്ലി വിവാദം പുകഞ്ഞ സാഹചര്യത്തിലാണ് വിശദീകരണവുമായി കമല്‍ രംഗത്തെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close