KERALANEWS

മന്ത്രിയില്ലാത്ത വാഹനം ഗസ്റ്റ് ഹൗസില്‍,വഴിമധ്യേ കാര്‍ മാറ്റി കെടി ജലീല്‍

കൊച്ചി: എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ എന്‍എഐ ഓഫീസില്‍ നിന്നും സ്വകാര്യ കാറില്‍ മടങ്ങിയ മന്ത്രി കെടി ജലീല്‍ വഴിമധ്യേ വാഹനം മാറ്റി. എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് മന്ത്രി ഇല്ലാത്ത വാഹനമാണ് പോലീസ് അകമ്പടിയോടെ എത്തിയത്. സിപിഎം നേതാവ് എഎം യൂസഫിന്റെ കാറിലാണ് കെടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയത്. മന്ത്രി ഇതേ കാറില്‍ ഗസ്റ്റ് ഹൗസില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വഴിയില്‍ വാഹനം മാറിക്കയറി യാത്ര തുടര്‍ന്നുവെന്നാണ് സൂചനകള്‍. മന്ത്രി ഇന്ന് തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 6 മണിക്കാണ് മന്ത്രി കെടി ജലീല്‍ സ്വകാര്യ വാഹനത്തില്‍ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്തിയത്. മാധ്യമങ്ങള്‍ അറിയാതിരിക്കാനാണ് പുലര്‍ച്ചെതന്നെ ജലീല്‍ എന്‍.ഐ.എ. ഓഫീസിലെത്തിയതെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പെടുകയായിരുന്ന. മന്ത്രിയുടെ പ്രതികരണം ആരാഞ്ഞെങ്കിലും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close