
തിരുവനന്തപുരം:സര്‍ക്കാറിന്റെ റൂള്‍സ് ഓഫ് ബിസിനസ് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ശുപാര്‍ശകള്‍ പുറത്തായതില്‍ മുഖ്യമന്ത്രിക്ക് രോഷം. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. തെറ്റായ വാര്‍ത്തകള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭേദഗതിയുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം മുഖ്യമന്ത്രിയുടെ ഏകാധിപത്യപരമായ നീക്കങ്ങള്‍ക്കെതിരെ മന്ത്രിസഭക്കകത്ത് നിന്ന് തന്നെ പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് രൂക്ഷവിമര്‍ശനമുന്നയിച്ചത്. ജിയോട്യൂബ് പദ്ധതിക്ക് അനുമതി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് മന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.
ജിയോട്യൂബ് പദ്ധതി വൈകുന്നതിനെതിരെയാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചതെങ്കിലും മുഖ്യമന്ത്രിക്കെതിരായ അതൃപ്തികൂടിയാണ് അവര്‍ പ്രകടിപ്പിച്ചത്. ഏത് പദ്ധതിയും മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ തുടങ്ങാനും മുന്നോട്ട് പോവാനും പാടുള്ളൂ എന്ന നിലപാട് മന്ത്രിമാര്‍ക്കിടയില്‍ അസ്വാരസ്യത്തിന് കാരണമായിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് പരമാധികാരം ലഭിക്കുന്ന തരത്തില്‍ പുതിയ നിയമഭേദഗതിക്ക് നീക്കം തുടങ്ങിയതിന് എതിരെയുള്ള പ്രതിഷേധം കൂടിയാണ് മേഴ്സിക്കുട്ടിയമ്മ രേഖപ്പെടുത്തിയത്. പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് നിയമഭേദഗതി ഉടനുണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.