KERALA

മന്ത്രി ഇ പി ജയരാജന്റെ മകന്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ എന്‍ഫോഴ്സ്മെന്റ് നോട്ടിസ് നല്‍കും

തിരുവനന്തപുരം: സ്വപ്ന സുരേഷില്‍ നിന്നും കമ്മീഷന്‍ വാങ്ങിയെന്ന ആരോപണത്തില്‍ മന്ത്രി ഇ പി ജയരാജന്റെ മകന്‍ ജയസ്ണ്‍ ജയരാജന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കും. ലൈഫ് മിഷന്‍ പദ്ധതിയുടെ ബാഗമായാണ് കമ്മീഷന്‍ വാങ്ങിയതെന്നാണ് ആരോപണം.
പദ്ധതിയുടെ ഭാഗമായി മന്ത്രി കെ.ടി ജലീലിനേയും, ബീനിഷ് കോടിയേരിയേയും എന്‍ഫോഴ്സ്മെന്റ് ഉടന്‍ ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. ജെയ്‌സണ്‍ ഒരു കോടി രൂപ കമ്മീഷന്‍ വാങ്ങിയിരുന്നതായി ബിജെപിയും കോണ്‍ഗ്രസും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ജയ്സണ്‍ ജയരാജനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് തീരുമാനിച്ചു. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ജയ്സണ് ഇ.ഡി ഉടന്‍ നോട്ടിസ് നല്‍കും. ലൈഫ് മിഷന്‍ പദ്ധതിയില്‍ ജയ്സണ്‍ ഏതെങ്കിലും തരത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക.അതേസമയം, തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രോഗവിവരം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ജയിലധികൃതര്‍ എന്‍ഐഎ കോടതിക്ക് കൈമാറി. സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. അതിനിടെ കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ എന്‍ഐഎ ചാദ്യം ചെയ്ത് തുടങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close