KERALANEWS

മന്ത്രി എസി മൊയ്തീന്റെ പരാതിയില്‍ അനില്‍ അക്കര എംഎല്‍എക്ക് സമന്‍സ്

ത്രിശൂര്‍:വടക്കാഞ്ചേരിയില്‍ യുഎഇ റെഡ്ക്രസന്റ് ഭവനരഹിതര്‍ക്കായി സൗജന്യമായി നിര്‍മിച്ചുനല്‍കുന്ന ഫ്‌ളാറ്റിന്റെപേരില്‍ അടിസ്ഥാനരഹിതമായി അഴിമതിയാരോപണം ഉന്നയിച്ചതിന് മന്ത്രി എ സി മൊയ്തീന്‍ നല്‍കിയ പരാതിയില്‍ അനില്‍ അക്കര എംഎല്‍എക്ക് സമന്‍സ്. നവംബര്‍ 18ന് തൃശൂര്‍ സബ്കോടതിയില്‍ ഹാജരാകണം.

അപകീര്‍ത്തിപ്പെടുത്തിയതിന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി നല്‍കിയ സിവില്‍കേസിലാണ് സമന്‍സ്. മന്ത്രി നല്‍കിയ ക്രിമിനല്‍ സ്വകാര്യ അന്യായം തൃശൂര്‍ സിജെഎം കോടതിയില്‍ ഫയലില്‍ സ്വീകരിച്ചു.

എംഎല്‍എയെ കൂടാതെ അപകീര്‍ത്തികരമായ വാര്‍ത്തവന്ന മാതൃഭൂമി ന്യൂസ് ചാനലിലെ അവതാരക സ്മൃതി പരുത്തിക്കാട്, എഡിറ്റര്‍ ഉണ്ണി ബാലകൃഷ്ണന്‍, മാതൃഭൂമി പ്രിന്ററും പബ്ലിഷറുമായ എം എന്‍ രവിവര്‍മ എന്നിവര്‍ക്കെതിരായും ഇന്ത്യന്‍ശിക്ഷാ നിയമം 500, 34 വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് അഡ്വ. കെ ബി മോഹന്‍ദാസ് മുഖേന നല്‍കിയ പരാതിയില്‍ മന്ത്രി ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close