
തിരുവനന്തപുരം: സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ എന്‍ ഐ എ യുടെ അന്വേഷണത്തില്‍ കെ ടി ജലീലും അദ്ദേഹത്തിന്റെ കീഴിലുള്ള സ്ഥപനവും ഉണ്ടെന്നിരിക്കെ അദ്ദേഹത്തെ എത്രയും പെട്ടന്നു മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്ന് ബി ജെ പി സംസ്ഥനപ്രസിഡന്റ് കെ .സുരേന്ദ്രന് പ്രസ്താവിച്ചു . ദേശദ്രോഹ കുറ്റത്തിന്റെ പേരില്‍ ഇത്രയും ഗുരുതരമായ ആരോപപനം നേരിടുന്ന മന്ത്രി ജലീലിനെ സ്വാതന്ത്ര്യ ദിനത്തില്‍ പാവനമായ ദേശീയപാതക ഉയര്‍ത്താന്‍ അനുവദിക്കരുതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു .മന്ത്രി ജലീലിന്റെ രാജി സ്വാതന്ത്ര്യദിനത്തിന് മുന്നേ ഉറപ്പാക്കാന്‍ സി പി എമ്മും മുഖ്യമന്ത്രിയും തയ്യാറായില്ലെങ്കില്‍ അത് അവര്‍ നാടിനോട് ചെയ്യുന്ന പാതകമായിരിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു .