KERALANEWSTop News

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്, പ്രതിപക്ഷ നേതാവ് രമേശ്

തിരുവനന്തപുരം: ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ആഴക്കടല്‍ മത്സ്യബന്ധന ഇടപാടിലെ ഒരു ചോദ്യത്തിന് പോലും വസ്തുതപരമായി മറുപടി നല്‍കാന്‍ മന്ത്രിക്കായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഫിഷറീസ് മന്ത്രിയാണ് ഇ.എം.സി.സി പ്രതിനിധികളെ കൂട്ടി ക്ലിഫ് ഹൗസില്‍ പോയി മുഖ്യമന്ത്രിയെ കണ്ടത്. അഴിമതി ചൂണ്ടിക്കാട്ടിയിരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ടു പോയെനേയെന്നും ചെന്നിത്തല പറഞ്ഞു. 2020 ല്‍ അസന്‍ഡില്‍ ഒപ്പുവെച്ച ഇ.എം.സി.സിയുമായുള്ള ധാരണാ പത്രവും റദ്ദാക്കി. ഇ.എം.സി.സി – കെ.എസ്.ഐ.ഡി.സിയുമായുള്ള 5000 കോടിയുടെ ധാരണാ പത്രമാണ് റദ്ദാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close