Breaking NewsKERALANEWS

മന്ത്രി തോമസ് ഐസകിന് ക്ലീന്‍ ചിറ്റ്, ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റിയുടെ വിലയിരുത്തല്‍

തിരുവനന്തപുരം :സിഎജി റിപ്പോര്‍ട്ട് പുറത്ത് വിട്ടതില്‍ ധനമന്ത്രി തോമസ് ഐസക് ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് നിയമസഭ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ വിലയിരുത്തല്‍.സിഎജി റിപ്പോര്‍ട്ട് പുറത്ത് വിട്ടതിനെതിരെ വിഡി സതീഷന്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എത്തിക്‌സ് കമ്മിറ്റി പരിശോധിച്ചത്.അവകാശലംഘന നോട്ടിസില്‍ അന്തിമ തീരുമാനം ബുധനാഴ്ച എത്തിക്‌സ് കമ്മിറ്റി വീണ്ടും യോഗം ചേര്‍ന്ന ശേഷമുണ്ടാകും.

കിഫ്ബിക്കെതിരായ പരാമര്‍ശം വാര്‍ത്താസമ്മേളനം വിളിച്ചു പുറത്തുവിട്ട മന്ത്രിയുടെ നടപടി നിയമസഭാംഗങ്ങളുടെ അവകാശത്തിന്റെയും സത്യപ്രതിജ്ഞയുടെയും ലംഘനമെന്നു കാട്ടി വി.ഡി.സതീശന്‍ നല്‍കിയ നോട്ടിസിന്മേലാണു മന്ത്രിയെ കഴിഞ്ഞ മാസം അവസാനം വിളിച്ചുവരുത്തിയത്.2 മണിക്കൂര്‍ നീണ്ട സിറ്റിങ്ങില്‍ സിഎജിയുടെ നടപടിക്രമങ്ങളും കിഫ്ബിയുടെ നടത്തിപ്പും സംബന്ധിച്ച പവര്‍ പോയിന്റ് പ്രസന്റേഷനും എ.പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനായ സമിതി മുന്‍പാകെ മന്ത്രി നടത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close