INDIANEWS

മന്‍ കി ബാത്തിനെതിരെ കര്‍ഷകരുടെ പാത്രം കൊട്ടി പ്രതിഷേധം

ന്യൂഡല്‍ഹി:പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പ്രസംഗത്തിനെതിരെ കര്‍ഷകരുടെ പാത്രം കൊട്ടി പ്രതിഷേധം. സിംഘു അതിര്‍ത്തിയിലാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം ഇന്ന് 32-ാം ദിവസത്തിലേക്ക് കടന്നു. പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കുന്നതിനുളള നടപടികള്‍, താങ്ങുവില രേഖാമൂലം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥ, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നീ വിഷയങ്ങള്‍ ചൊവ്വാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ഷകരുടെ നിലപാട്. ഹരിയാനയില്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്നും പ്രതിപക്ഷ നേതാവ് ഭൂപിന്ദര്‍ സിങ് ഹൂഡ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close