Movies

മമ്മൂക്കയുടെ തോട്ടത്തില്‍ ഇത് വിളവെടുപ്പ് കാലം

സിനിമകളിലൂടെ മാത്രമല്ല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെ പോലും ആരാധകരെ വിസ്മയിപ്പിക്കുന്ന താരമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ നെഞ്ചേറ്റാറുണ്ട്. ഇത്തവണ അദ്ദേഹം പങ്കുവച്ചിരിക്കുന്നത് തന്റെ തോട്ടത്തില്‍ വിളഞ്ഞ സണ്‍ഡ്രോപ് പഴങ്ങള്‍ വിളവെടുക്കുന്നതിന്റെ ചിത്രമാണ്. അടുത്തിടെയായി ഇന്‍സ്റ്റ്ഗ്രാമില്‍ സജീവമാണ് മെഗാ സ്റ്റാര്‍. തന്റെ ജന്മദിന ചിത്രങ്ങളും മേക്ക് ഓവര്‍ ചിത്രങ്ങളുമെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

കുടുംബത്തോടൊപ്പമാണ് ഇന്നലെ മമ്മൂട്ടി ജന്മദിനം ആഘോഷിച്ചത്. കോവിഡ് മഹാമാരി കാരണം സിനിമ ഷൂട്ടിങ്ങുകളെല്ലാം മുടങ്ങിയിരിക്കുന്നതിനാല്‍ റെ നാളായി കൊച്ചിയിലെ വീട്ടില്‍ തന്നെയാണ് താരം. അതുകൊണ്ട് തന്നെ ഇത്തവണത്തെ ജന്മദിനാഘോഷം മമ്മൂട്ടിക്കും കുടുംബത്തിനും ഏറെ പ്രത്യേകതകളുള്ളതായിരുന്നു.മമ്മൂട്ടി ജന്മദിന കേക്ക് മുറിക്കുന്ന ചിത്രം ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. മമ്മൂട്ടിയെ പോലെ തന്നെ കേക്കും സുന്ദരന്‍! ഈ കേക്ക് മമ്മൂട്ടിക്ക് സമ്മാനിച്ചത് മകള്‍ സുറുമിയാണ്. വാപ്പിച്ചിക്ക് വേണ്ടി സ്പെഷ്യല്‍ കേക്ക് സമ്മാനിക്കുകയായിരുന്നു സുറുമി.നീല നിറത്തിലുള്ള മനോഹരമായ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ”ഈ കേക്ക് നിങ്ങളുമായി പങ്കുവയ്ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close