
മമ്മൂട്ടിയുടെ വര്‍ക്കൗട്ട് ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായത്. വര്‍ക്ക് അറ്റ് ഹോം എന്ന തലക്കെട്ടില്‍ താരം പങ്കുവച്ച ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം സിനിമാതാരങ്ങളും ആരാധകരും ഏറ്റെടുക്കുകയായിരുന്നു. മമ്മൂട്ടിയുടെ ചിത്രം ഇഷ്ടമായി എന്നാല്‍ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത് എന്താണ് എന്നാണ് യുവ നടി രേവതി സമ്പത്തിന്റെ സംശയം. നടിമാരെ ബോഡി ഷെയ്മിങ് കമന്റുകള്‍ പറഞ്ഞ് ട്രോളിടുന്നവരാണ് പുരുഷന്മാര്ക്ക് നര വരുമ്പോള്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കെന്ന് പറഞ്ഞ് ആഘോഷിക്കുന്നതെന്ന് രേവതി ഫെയ്സ്ബുക്കില്‍ കുറിച്ചു.