KERALANEWS

മയക്കു മരുന്ന് കേസ്: ബിനീഷ് കോടിയേരിക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

കൊച്ചി:മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് ബംഗളൂരു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഒക്ടോബര്‍ ആറാം തീയതി ബംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ബംഗളൂരു ലഹരി മരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം അനൂപിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിശദമായി ചോദ്യം ചെയ്തിരുന്നു. ബംഗളൂരുവിലെ ഹോട്ടല്‍ ബിസിനസിനായി ബിനീഷ് കോടിയേരി വലിയ തുക നല്‍കിയിരുന്നതായി അനൂപ് മുഹമ്മദ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് മൊഴി നല്‍കിയിരുന്നു. ഇത് സ്ഥിരീകരിച്ച ബിനീഷ് പക്ഷേ, ലഹരി മരുന്ന് കേസുകളെ കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close