KERALANEWS

മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി, തൊഴിലാളിക്ക്‌ ദാരുണാന്ത്യം.

ശാസ്താംകോട്ട : കൊല്ലം ശാസ്താംകോട്ടയിൽ മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി തൊഴിലാളി മരിച്ചു. രാവിലെ പതിനൊന്ന് മണിയോടെ ആഞ്ഞിലിമൂട് എന്ന സ്ഥലത്താണ് മുതുപിലാക്കാട് സ്വദേശി കൃഷ്ണൻകുട്ടി (കണ്ണൻ) (48) ദാരുണമായി മരിച്ചത്.

മരം മുറിക്കുന്ന യന്ത്രവുമായി മരത്തിൽ കയറിയ കണ്ണൻ, യന്ത്രം താഴെ പോകാതിരിക്കാനായി മരത്തിൽ കയറുമായി ചേർത്ത് കെട്ടിയിരുന്നു. ശാഖകൾ മുറിക്കുമ്പോൾ യന്ത്രം വഴുതി പോയതോടെ കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

നാട്ടുകാർ അറിയിച്ചത് അനുസരിച്ച് ഫയർ ഫോഴ്സ് എത്തി മൃതദേഹം താഴെയിറക്കി, പിന്നീട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close