KERALA

മരട് പൊടിച്ചതിന്റെ ബാക്കി

കൊച്ചി : അരമണിക്കൂറിന്റെ ഇടവേളയില്‍ രണ്ട് ഫ്‌ലാറ്റുകളിലാണ് മരടില്‍ തകര്‍ന്നടിഞ്ഞത്.ആദ്യസ്‌ഫോടനം 11 :18നും രണ്ടാമത്തെ സ്‌ഫോടനം 11:44നുമായിരുന്നു.കെട്ടിടങ്ങള്‍ നിലനിന്നിരുന്ന ഇടം ഇന്ന് വലിയ ഉയരത്തില്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളാണ്.നാല് നിലവരുന്ന ഉയരത്തിലാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്. അവശിഷ്ടങ്ങള്‍ എല്ലാം 70 ദിവസം കൊണ്ട് നീക്കാം എന്നാണ് കമ്പനി അറയിച്ചിരിക്കുന്നത്.

എന്നാല്‍ ഫ്‌ളാറ്റ് പൊളിക്കുന്നതിന് രണ്ടു ദിവസം മുമ്പു തന്നെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ സംഭരിക്കാന്‍ സമീപത്തെ പഞ്ചായത്തുകളില്‍ കോണ്‍ട്രക്ടര്‍മാര്‍ സ്ഥലം കണ്ടെത്താന്‍ രഹസ്യമായി നീക്കങ്ങള്‍ നടത്തിയിരുന്നു.എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ നാട്ടുകാര്‍തന്നെ രംഗത്തെത്തിയിരുന്നു.കുമ്പളം, അരൂര്‍, എഴുപുന്ന പഞ്ചായത്തുകളിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ കരാറുകാര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ആലുവയിലുള്ള സ്വകാര്യ സ്ഥാപനം 35.16 ലക്ഷം രൂപയ്ക്കാണ് അവശിഷ്ടങ്ങള്‍ നീക്കംചെയ്യാന്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നറിയുന്നു. ടെന്‍ഡര്‍ നടപടി രേഖകളില്‍ അവശിഷ്ടങ്ങള്‍ സംഭരിക്കുന്ന യാര്‍ഡുകള്‍ ഏതൊക്കെയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും മലിനീകരണ നിയന്ത്രണബോര്‍ഡ് ഇത് ബോധ്യപ്പെട്ടതിനുശേഷമാണ് ടെന്‍ഡര്‍ അംഗീകരിച്ചതെന്നും കരാറുകാര്‍ പറയുന്നു.

അരൂര്‍ പഞ്ചായത്തില്‍ ചന്തിരൂര്‍ പഴയപാലം റോഡിന് സമീപം ചുറ്റുമതിലുള്ള രണ്ടേക്കറിലധികം വരുന്ന സ്ഥലത്ത് കണ്ടെത്തിയ യാര്‍ഡില്‍ രാത്രിനേരം രഹസ്യമായി കെട്ടിടാവശിഷ്ടങ്ങള്‍ കൂമ്പാരം കൂട്ടിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് വളരെപ്പെട്ടെന്ന് ഇവ നീക്കി. എന്നാല്‍ കുമ്പളം, എഴുപുന്ന എന്നീ പഞ്ചായത്തുകളില്‍ എവിടെയാണ് യാര്‍ഡുകള്‍ ഒരുക്കിയിരിക്കുന്നതെന്ന് പഞ്ചായത്തധികൃതര്‍ക്കുപോലും അറിയില്ല. പരാതികളൊന്നും കിട്ടിയില്ലെങ്കിലും അരൂര്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചന്തിരൂര്‍ യാര്‍ഡ് സന്ദര്‍ശിച്ച് കാര്യങ്ങളന്വേഷിച്ചു. അനുമതിയില്ലാതെ കെട്ടിടാവശിഷ്ടങ്ങള്‍ കൊണ്ടുവന്നാല്‍ സ്റ്റോപ്പ്‌മെമ്മോ നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞതോടെ ബാക്കിയുള്ള അവശിഷ്ടങ്ങളും യാര്‍ഡില്‍നിന്ന് നീക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close