INDIANEWS

മരണം നാലായിരം കടന്നു;കഴിഞ്ഞ രണ്ട് ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ്;രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും നാലായിരത്തിലേറെ കൊവിഡ് മരണം

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും നാലായിരത്തിലേറെ കൊവിഡ് മരണം. കോവിഡ് ബാധിച്ചുള്ള മരണം നാലായിരം കടന്നു.4,092 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 2,42,362 ആയി ഉയര്‍ന്നു.4,03,738 പേര്‍ക്കാണ് കഴിഞ്ഞ ദിവസം പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,86,444 പേര്‍ക്ക് രോഗമുക്തിയുണ്ടായെന്നും ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കുറിപ്പില്‍ പറയുന്നു.

ഇതുവരെ 2,22,96,414 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 37,36,648 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 16,94,39,663 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.56,578 രോഗികളുമായി മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

47,563 പേര്‍ക്ക് കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 41,971 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം, കഴിഞ്ഞ രണ്ട് ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close