KERALATrending

മരണാസന്നയായിക്കിടന്ന പെണ്‍കുട്ടിയെ കാണാന്‍പോയ ഒറ്റക്കാരണത്താല്‍ ചാര്‍ത്തി കിട്ടിയ വലിയ പദവിയായിരുന്നു ‘വിഐപി’യെന്ന് പികെ ശ്രീമതി

കണ്ണൂര്‍: ആശുപത്രിയില്‍ മരണാസന്നയായിക്കിടന്ന ഒരു പെണ്‍കുട്ടിയെ കാണാന്‍ താനും നാലു മഹിളാ പ്രവര്‍ത്തകര്‍ പോയ ഒറ്റക്കാരണത്താല്‍ എനിക്ക് ചാര്‍ത്തി കിട്ടിയ വലിയ പദവി യായിരുന്നു വിഐപിയെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ പികെ ശ്രീമതി. 15വര്‍ഷത്തിലേറെയായി ക്രൂരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു താനും എന്റെകുടുംബവും. നിയമസഭയിലും പുറത്ത് വാര്‍ത്താ മാദ്ധ്യമങ്ങളിലും ഢ. ക. ജ പദം ഉപയോഗിച്ച് നടത്തിയ ആക്രമണവും നിന്ദയും പരിഹാസവും തന്റെ അച്ഛനമ്മമാരേയും കുടുംബത്തേയും വേദനിപ്പിച്ചതിന്റെ അളവ് നിര്‍ണ്ണയിക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്ന് പികെ ശ്രീമതി ഫെയ്സ്ബുക്കില്‍ കുറിച്ചു.

Tags
Show More

Related Articles

Back to top button
Close