Social MediaTrending

മരുമകനായി മാനസപുത്രനെ കൈയ്യൊഴിഞ്ഞ് പിണറായി വിജയൻ; സിപിഎമ്മിൽ ഇനി മുസ്ലീം മുഖമാകുക മുഹമ്മദ് റിയാസ്; കെ ടി ജലീലിന് പോലും അവസാന നിമിഷം വിനയായത് മുഖ്യമന്ത്രിയുടെ വീട്ടിലെ പുരോ​ഗമന മുസ്ലീം സാന്നിധ്യം; ചർച്ചയാകുന്ന കുറിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സിപിഎമ്മിലെ രാജ്യസഭാ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് പാർട്ടിക്കുള്ളിലും പൊതു സമൂഹത്തിലും ചർച്ചകൾ വെട്ടിനിരത്തപ്പെട്ടവരിൽ പ്രധാനിയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഒരു കാലത്ത് മുഖ്യമന്ത്രിയു പിണറായി വിജയന്റെ മാനസപുത്രനായിരുന്ന റഹീമിനെ എന്തിന് ഒഴിവാക്കിയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ വിനയ് മൈനാ​ഗപ്പള്ളി. പിണറായി വിജയന്റെ മരുമകനായ റിയാസിനെ മുൻനിരയിൽ കൊണ്ടുവരാനാണ് റഹീമിനെ ഒതുക്കുന്നത് എന്ന് വിനയ് കുറിക്കുന്നു.

വിനയ് മൈനാ​ഗപ്പള്ളിയുടെ കുറിപ്പ് ഇങ്ങനെ..

സിപിഎമ്മിന് വേണ്ടി ചാനലുകളിൽ മാത്രമല്ല തെരുവ് സമരങ്ങളിലും ചാവേറാകുന്ന എ.എ റഹീമിന് നിയമസഭാ സീറ്റിന് പിന്നാലെ മോഹിപ്പിച്ച രാജ്യസഭാ സീറ്റും നൽകാതെ ഒഴിവാക്കുന്നത് പിണറായി വിജയൻ്റെ മരുമകനായ റിയാസിന് വേണ്ടിയെന്ന വികാരം ശക്തമാകുന്നു. വികെസി മമ്മദ് കോയയെ പോലും ഒഴിവാക്കി ബേപ്പൂർ എന്ന ഉറച്ച മണ്ഡലം റിയാസിന് നൽകുന്നത് റിയാസിനെ പാർട്ടിയുടെ മുസ്ലീം മുഖമാക്കി മാറ്റാനെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. കഴിഞ്ഞ അഞ്ച് വർഷവും ഉയർന്ന വിവാദങ്ങളിൽ നിന്നും കെ ടി ജലീലിനെ സംരക്ഷിച്ച് നിർത്തിയത് പിണറായി വിജയനായിരുന്നു. എന്നാൽ, അവസാന നിമിഷം കെ ടി ജലീലിനെ കൈവിട്ടതും മരുമകന് വേണ്ടിയെന്ന സംശയവും ചില നേതാക്കൾ ഉന്നയിക്കുന്നുണ്ട്.

സിപിഎമ്മിന് എക്കാലവും വേണ്ടത് ഒരു മുസ്ലീം മുഖം മാത്രമായിരുന്നു. പാർട്ടി അം​ഗം അല്ലാതിരുന്നിട്ടും കെ ടി ജലീലിനെ സിപിഎമ്മിന് ചുമക്കേണ്ടി വന്നത് അതുകൊണ്ടാണ്. സാധാരണ ​ഗതിയിൽ ഒരാൾ സിപിഎമ്മിൽ അം​ഗമായാൽ പോലും ഉപരി കമ്മിറ്റികളിലേക്കും അധികാര കേന്ദ്രങ്ങളിലേക്കും എത്തിപ്പെടാൻ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരും. ഏരിയ കമ്മിറ്റി മുതലുള്ള സഖാക്കൾ ഈശ്വര വിശ്വാസികളും മത വിശ്വാസികളും ആയിരിക്കരുത് എന്നതാണ് അവയിലൊന്ന്. വിപ്ലവം മുറ്റിയ ചില ലോക്കൽ കമ്മിറ്റികളും ഈ നയം പിന്തുടരാറുണ്ട്. മാലയിട്ട് ശബരിമലയിൽ പോയതിന് ചില സഖാക്കൾക്കെതിരെ ലോക്കൽ കമ്മിറ്റികൾ നടപടി എടുത്തത് ഈ അടിസ്ഥാനത്തിലാണ്. എന്നാൽ, പാർട്ടി മെമ്പർ അല്ലാതിരുന്നിട്ടും ജലീൽ മന്ത്രിയാകുകയും സിപിഎമ്മിന്റെ സംസ്ഥാന ജാഥകളിൽ പോലും അം​ഗമാകുകയും ചെയ്തിരുന്നു എന്നത് ചരിത്രം. സിപിഎമ്മിന്റെ കേരള യാത്രക്കിടെ നിസ്കരിക്കുന്ന കെ ടി ജലീലിന്റെ ചിത്രം കേരളീയ സമൂഹം അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല.

പിണറായി വിജയന്റെ ബിനാമി ആയിരുന്നെങ്കിലും മതവിശ്വാസത്തിൽ ജലീൽ വിട്ടുവീഴ്ച്ചക്ക് തയ്യാറായിരുന്നില്ല. അതു തന്നെയാണ് ജലീൽ സിപിഎമ്മിന്റെ അം​ഗമാകാതെ പോകാനുള്ള കാരണവും. ജലീലിനെ ഒരുപാട് നാൾ ചുമക്കാനാകില്ലെന്ന് പിണറായി വിജയനും നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് തിരുവനന്തപുരത്ത് നിന്നും റഹീമിനെ മാനസ പുത്രനായി പിണറായി വിജയൻ അഭിഷേകം ചെയ്തത്. ചാനലുകളിലും തെരുവുകളിലും റഹീം പിണറായി വിജയന് വേണ്ടി അടരാടി. മതേതര മുസ്ലീം എന്ന പേരിനായി ഒരു ഈഴവ യുവതിയെ വിവാഹം ചെയ്തു. (ലൗ ജിഹാദല്ല, അവർ ഇപ്പോഴും അമൃത തന്നെയാണ്). തട്ടമിടീക്കാതെ പൊട്ടു തൊട്ട തന്റെ ഭാര്യയെ പൊതു ഇടങ്ങളിൽ സജീവമാക്കാൻ റഹീമിന് കഴിഞ്ഞിരുന്നു. മതേതര – പുരോ​ഗമന മുസ്ലീിമായ റഹീം എന്തുകൊണ്ടും സിപിഎമ്മിന് മുതൽക്കൂട്ടാകും എന്ന് പൊതു സമൂഹം ആകെ കരുതിയിരിക്കെയാണ് കാര്യങ്ങളെല്ലാം കൈവിട്ട് പോകുന്നത്.

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകൾ വീണയെ വിവാഹം കഴിക്കുന്നതോടെയാണ് റഹീമിന്റെ ശനിദശ ആരംഭിക്കുന്നത്. റഹീം വിവാഹം കഴിച്ചത് വെറുമൊരു ഈഴവ യുവതിയെ ആണെങ്കിൽ റിയാസ് വിവാഹം കഴിച്ചത് രണ്ടാം കെട്ടുകാരിയായ ഈഴവ യുവതിയെ ആണ് എന്ന് പുരോ​ഗമന ഭാഷയിൽ പറയാം. അതുകൊണ്ട് തന്നെ റഹീമിനെക്കാൾ പുരോ​ഗമന മുസ്ലീം റിയാസാണ്.

പുരോ​ഗമന മുസ്ലീമിനെ മുഖ്യമന്ത്രിയുടെ വീട്ടിൽ കിട്ടുമെങ്കിൽ പിന്നെന്തിന് റഹീമിനെ തേടി നടക്കണം എന്ന ചിന്തയാണ് രാജ്യസഭാ തെര‍ഞ്ഞെടുപ്പിലും അതിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിലും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റിന് വിനയായത്. ഇനിയൊരു മുസ്ലീം മുഖം കൂടി പാർട്ടിയിൽ വളരേണ്ടെന്ന പിണറായി വിജയന്റെ മനോഭാവം തന്നെയാണ് റഹീമിന് നിയമസഭാ സീറ്റും രാജ്യസഭാ സീറ്റും നിഷേധിച്ചത്.

മുൻകാലങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയെ കണ്ണൂർ നേതാക്കൾ വിഴുങ്ങുന്നു എന്നായിരുന്നു ആക്ഷേപമെങ്കിൽ ഇപ്പൊൾ അത് കമ്യൂണിസത്തെ തന്നെ പിണറായിസം വിഴുങ്ങി കഴിഞ്ഞിരിക്കുന്നു എന്ന സ്ഥിതിയിൽ ആയി. ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ട ഇ പി ജയരാജനും ജി സുധാകരനും പാർട്ടി അച്ചടക്കം ലംഘിച്ച് പരസ്യ പ്രതികരണം നടത്തിയതും ആ മേൽക്കോയ്മ വച്ച് പൊറുപ്പിക്കാൻ പറ്റില്ല എന്ന സൂചനയാണ് നൽകുന്നത്. ഒരു വ്യക്തിയല്ല പാർട്ടിയാണ് ക്യാപ്റ്റൻ എന്ന പ്രസ്താവന തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പി ജയരാജനും ഉയർത്തി വിട്ടതും പാർട്ടിയിലെ ഏകാധിപത്യം അസഹനീയം ആണെന്ന മുതിർന്ന നേതാക്കളുടെ തുറന്നു പറച്ചിലുകൾ തന്നെയാണ്.

രാജ്യസഭയിൽ വരുന്ന ഒഴിവിലേക്ക് എംപി ആയി പരിഗണിക്കപ്പെടും എന്ന ഉറപ്പിലാണ് തോമസ് ഐസക്കും പരസ്യമായ എതിർപ്പുകൾ ഉയർത്താതെ ഇരിക്കാൻ തീരുമാനിച്ചിരുന്നത്. തങ്ങളേക്കാൾ വളരെ ജൂനിയർ ആയ ശിവദാസനും, പാർട്ടി പ്രവർത്തനം നടത്താത്ത ബ്രിട്ടാസിനും രാജ്യ സഭാ സീറ്റ് നൽകിയതിൽ മുതിർന്ന നേതാക്കളിൽ പലർക്കും അമർഷം ഉണ്ടെന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ.

മുൻപുള്ള എല്ലാ തെരഞ്ഞെടുപ്പിലും വിഎസ് അച്യുതാനന്ദൻ്റെ ചിത്രങ്ങൾ ഉപയോഗിച്ചും അദ്ദേഹത്തെ ഉയർത്തി കാട്ടിയുമാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച വിജയത്തിൻ്റെ ആത്മവിശ്വാസത്തിൽ പിണറായിയുടെ ചിത്രങ്ങൾ തന്നെയാണ് പ്രചാരണ രംഗത്ത് ഘടക കക്ഷികൾ ഉൾപടെ എൽഡിഎഫിലെ എല്ലാ പാർട്ടികളും ഉപയോഗിച്ചത്.

രാജ്യത്ത് ആകെ ഒരേ ഒരു സംസ്ഥാനത്ത് മാത്രം ഭരണമുള്ളത് കൊണ്ട് പാർട്ടിക്ക് പ്രവർത്തിക്കാൻ ഫണ്ട് ലഭിക്കാൻ സാധ്യത ഉള്ളതും കേരളത്തിൽ നിന്ന് മാത്രമാണ്. അത്കൊണ്ട് തന്നെ സിപിഐഎമ്മിനെ നിലനിർത്തുന്ന മിശിഹാ ആയാണ് പിണറായി വിജയനെ ദേശീയ നേതാക്കൾ പോലും കാണുന്നത്.

സിപിഐഎമ്മിൻ്റെ രാജ്യത്തെ തന്നെ ഏകാധിപതി ആയ നേതാവായി പിണറായി വിജയൻ മാറുമ്പോൾ പാർട്ടിയുടെ നിയന്ത്രണം മരുമകനിലേക്ക് കൈമാറാനും കമ്യൂണിസത്തെ പിണറായിസമാക്കി മാറ്റുമ്പോഴും എതിർത്ത് സംസാരിക്കാൻ പോലും പാർട്ടിയിലെ പലർക്കും കഴിയുന്നില്ല എന്നതിൻ്റെ ഉദാഹരണം കൂടിയാണ് എ എറഹീമിൻ്റെ അടക്കി വയ്ക്കേണ്ടി വരുന്ന അമർഷം. അമർഷം അടക്കി വച്ചിരിക്കുന്ന പല നേതാക്കളും മെയ് രണ്ടിലെ തെരഞ്ഞെടുപ്പ് ഫലമാണ് കാത്തിരിക്കുന്നത്. എൽഡിഎഫ് ന് പരാജയം സംഭവിച്ചാൽ പിണറായി വിജയനേ കാത്തിരിക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്നും കുത്തുവാക്കുകളുടെ ആക്രമണങ്ങളുടെ പരമ്പര തന്നെയാവും.

എന്നാല് എങ്ങാനും തുടർഭരണം ഉണ്ടായാൽ അതിൻ്റെ മുഴുവൻ ക്രെഡിറ്റും ലഭിക്കാൻ പോകുന്ന ക്യാപ്റ്റൻ പിണറായി വിജയനെ ഫലം വരുന്നതിനു മുൻപ് വിമർശിച്ച് ശത്രുത പിടിച്ച് വയ്ക്കാനും ആരും ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത. കമൽഹാസനും കേജരിവാളും പിണറായി വിജയനും ചേർന്ന് കമ്യൂണിസത്തിന് അപ്പുറമുള്ള ഒരു അച്ചുതണ്ട് രൂപപ്പെടുത്തുന്നു എന്നും വാർത്തകളുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി സ്റ്റാലിനിൽ നിന്ന് പണം വാങ്ങി എന്ന് പരസ്യമായി കമലഹാസൻ ആരോപണം ഉന്നയിച്ചിട്ടും കമലഹാസൻ്റെ അടുത്ത സുഹൃത്ത് ആയ പിണറായി വിജയൻ അതിനെതിരെ പ്രതികരിച്ചില്ല എന്നതും രാഷ്ട്രീയ നിരീക്ഷകർ ചർച്ച ചെയ്യുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close