KERALANEWS

മറു സൈഡിൽ നിന്നും ടൈം ഔട്ട്: തനിക്കെതിരെ നടത്തിയ പ്രസ്താവനകളുടെ സത്യാവസ്ഥ ജനം മനസിലാക്കാനായിരുന്നു പരസ്യപ്രസ്താവന നടത്തിയത്; പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു; ഇനി പ്രതികരിക്കില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് തനിക്കെതിരെ നടത്തിയ പ്രസ്താവനകളുടെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കാൻ വേണ്ടി മാത്രമായിരുന്നു താൻ പരസ്യമായി പ്രതികരിച്ചതെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തില്‍ ഇനി കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. എന്നാൽ ഇരുവരും തമ്മിലുള്ള വാക്പോരിനെ തുടർന്ന് സുധാകരന്റെ രാഷ്ട്രീയ ഭൂതകാലം സജീവ ചർച്ചയാക്കുമെന്നുള്ള തീരുമാനത്തിലാണ് സിപിഐഎം നേതാക്കൾ.

പറയാനുള്ള കാര്യങ്ങളെല്ലാം വാര്‍ത്താസമ്മേളനത്തില്‍ വിശദമായി പറഞ്ഞു കഴിഞ്ഞു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. അത് സംബന്ധിച്ച സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സന്ദര്‍ഭത്തിലാണ് പരസ്യമായ പ്രതികരണത്തിന് മുതിര്‍ന്നതെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. വിഷയം ഇതോടെ അവസാനിച്ചെന്നും ഇതില്‍ ഇനി കാര്യമായ പ്രതികരണത്തിന് പ്രസക്തിയില്ലെന്നുമാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.

മുന്‍മന്ത്രിമാരായ എ.കെ. ബാലന്‍, എം.എ. ബേബി, ഇ.പി. ജയരാജന്‍ തുടങ്ങിയവര്‍ സുധാകരനെതിരെ രംഗത്തെത്തിയത് ഇന്നലെ ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് സുധാകരനെതിരായ കഴിഞ്ഞകാല സംഭവങ്ങള്‍ സജീവ ചര്‍ച്ചയാക്കി സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള തീരുമാനത്തെ തുടർന്നായിരുന്നു. കോൺഗ്രസ്സ് പാളയത്തിലും അണികളിൽ ആവേശം നിറക്കാൻ ഈ വാക്‌പോര് സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

വാക്പോര് രാഷ്ട്രീയമല്ല, പക്വതയോടെയുള്ള നീക്കങ്ങളാണ് കോൺഗ്രസിന്‍റെ തിരിച്ചു വരവിന് അനിവാര്യമെന്ന വിലയിരുത്തലാണ് മുതിർന്ന നേതാക്കൾക്കുള്ളത്. അതിനാൽ കെ സുധാകരനെ പിന്തുണച്ച് മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർത്തുമ്പോഴും കൂടുതൽ പ്രകോപനം സൃഷ്ടിക്കരുതെന്ന് കോൺഗ്രസ്സ് നേതൃത്വം സുധാകരന് മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ തന്നെ പ്രധാന വിഷയങ്ങളായ മരംമുറി അടക്കമുളള വിഷയങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചും കോവിഡ് പ്രതിരോധത്തിലേയും വാക്സിൻ വിതരണത്തിലേയും പോരായ്മകൾ ചൂണ്ടിക്കാണിച്ച്‌ മുന്നോട്ട് പോവാനാണ് കോൺഗ്രസ്സ് നേതൃത്വത്തിന്റെ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close