Breaking NewsCovid UpdatesKERALA

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് പാസ്സ് നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് പാസ് അനുവദിക്കുന്നത് തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. ക്വാറന്റൈനിലാക്കുന്നതും പരിശോധനകളുടെ കാലതാമസവുമാണ് പുതിയ പാസ് അനുവദിക്കുന്നതിന് തടസ്സമാകുന്നതെന്നാണ് പറയുന്നത്.

നിലവില്‍ പാസ് ലഭിച്ച ആളുകളെ കടത്തിവിടുകയും ക്വാറന്റൈനിലാക്കുകയും ചെയ്ത ശേഷമേ പുതിയ പാസുകള്‍ അനുവദിക്കൂ. ഇതിന്റെ ഏകോപന ചുമതലയുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിശ്വനാഥ് സിന്‍ഹയാണ് പാസുകള്‍ തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചത്.

അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരേണ്ടവര്‍ക്ക് കോവിഡ് ജാഗ്രത എന്ന വെബ്സൈറ്റ് വഴി പാസിന് ഇപ്പോഴും അപേക്ഷിക്കാം. എന്നാല്‍ തമിഴ്നാട്ടില്‍ നിന്നും മറ്റും വരുന്നവര്‍ക്ക് ഇന്നലെ വൈകീട്ട് മുതല്‍ വാളായാര്‍ ചെക്പോസ്റ്റ് ഓപ്ഷന്‍ നല്‍കാന്‍ സാധിച്ചിരുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.

Tags
Show More

Related Articles

Back to top button
Close