INDIATrending

മലക്കം മറിഞ്ഞു പാക്കിസ്ഥാന്‍; ദാവൂദ് ഇവിടെയില്ല

ഇസ്ലാമാബാദ്: കാബൂള്‍: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി. ദാവൂദ് കറാച്ചിയിലുണ്ടെന്ന് പറഞ്ഞ് 24 മണിക്കൂര്‍ തികയുന്നതിനിടെയാണ് മലക്കം മറിച്ചില്‍. ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയിലുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന മാദ്ധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറയുന്നു. പാകിസ്ഥാന്‍ സ്ഥിരീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. മുമ്പും പലതവണ ദാവൂദിനെ സംരക്ഷിക്കുന്നത് പാകിസ്ഥാനാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. അന്നും പാകിസ്ഥാന്‍ ആ വാദങ്ങളെ നിഷേധിച്ചിരുന്നു. ദാവൂദിന് പാകിസ്ഥാനിലേക്ക് കടക്കാന്‍ അനുമതിയില്ലെന്നാണ് ഇക്കാര്യത്തില്‍ അവര്‍ നല്‍കുന്ന വിശദീകരണം.കറാച്ചിയിലെ വെറ്റ് ഹൗസ് എന്ന കെട്ടിടത്തില്‍ ദാവൂദ് താമസിക്കുന്നതായാണ് പാകിസ്ഥാന്‍ പുറത്തുവിട്ട വിവരം.
ഭീകര സംഘടനകള്‍ക്ക് സാമ്പത്തികമായി പിന്തുണ നല്‍കുന്നതിനെ ചെറുക്കാനും ഇതിനെതിരെ നടപടിയെടുക്കുകയും ചെയ്യുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന് പാകിസ്ഥാന്‍ നല്‍കിയ പട്ടികയില്‍ ദാവൂദിന്റെ പേരും ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദ്, ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. നിരോധിക്കപ്പെട്ട 88 ഭീകര സംഘങ്ങുടെ സ്വത്ത് കണ്ടുകെട്ടുമെന്നും പാകിസ്ഥാന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിഷേധ വാര്‍ത്തയുമെത്തിയത്.പാരീസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എഫ്.എ.ടി.എഫ് ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ പേരില്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ നിന്നും പുറത്തു കടക്കാനായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 88 അനധികൃത ഭീകര സംഘടനകളുടെ വിവരങ്ങള്‍ എഫ്.എ.ടി.എഫിന് പാകിസ്ഥാന്‍ കൈമാറിയിട്ടുണ്ട്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് മൂലം ഐ.എം.എഫ്, വേള്‍ഡ് ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ നിന്നും സാമ്പത്തിക പിന്തുണ ലഭിക്കില്ലെന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്‍ പട്ടികയില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close