KERALANEWS

മലപ്പുറം ജില്ലയില്‍ 12 ഇടത്ത് മുസ്ലീംലീഗ് മത്സരിക്കും, പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നത് ഗുണം ചെയ്യുമെന്ന്‌ വിലയിരുത്തല്‍

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈവശമുളള 12 നിയമസഭ മണ്ഡലങ്ങളിലും ലീഗ് തന്നെ മല്‍സരിക്കുമെന്ന് ലീഗ് ജില്ലാ നേതൃത്വം.16 നിയമസഭ മണ്ഡലങ്ങളുളള മലപ്പുറം ജില്ലയില്‍ 12 ഇടത്ത് മുസ്‌ലീംലീഗാണ് മല്‍സരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ മണ്ഡലങ്ങള്‍ വച്ചു മാറാനുളള സാധ്യയില്ലെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്.

മുന്നേറ്റം ലക്ഷ്യമിട്ട് മുസ്ലിം ലീഗ് മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് യാത്ര നടത്തും. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളാണ് യാത്ര നടത്തുക. അടുത്ത മാസം ആദ്യം യാത്ര ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നു പോകും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം നേതാക്കളുടെ യോഗത്തിനു ശേഷമാണ് ജില്ലാ യാത്ര സംഘടിപ്പിക്കുമെന്നു മുസ്ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കിയത്. മലപ്പുറം ജില്ലയില്‍ എല്ലാ മണ്ഡലങ്ങളിലൂടെയും ജില്ലാ അധ്യക്ഷന്‍ നയിക്കുന്ന യാത്ര കടന്നു പോകും. ജില്ലയില്‍ ആധിപത്യം വര്‍ധിപ്പിക്കുക എന്നാണു യാത്ര കൊണ്ട് മുസ്ലിം ലീഗ് ലക്ഷ്യമിടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ലീഗിന് നേട്ടമുണ്ടായെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടം ആവര്‍ത്തിക്കാന്‍ ആകുമെന്നുമാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍ . പ്രാഥമിക ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 3 വട്ടം മല്‍സരിച്ചവരെ ഒഴിവാക്കി 91 ശതമാനം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയത് നേട്ടമായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ അങ്ങനെ ഒരു പാടെമാറ്റം ലീഗ് ആലോചിക്കുന്നില്ല. നിലവില്‍ ജില്ലയില്‍ എല്‍.ഡി.എഫിന്റെ കയ്യിലുള്ള മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രത്യേക ശ്രദ്ധയൂന്നുമെന്നും നേതാക്കള്‍ വ്യക്തമാക്കി .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close