KERALANEWSTrending

മലപ്പുറം സര്‍വീസ് സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; 10 വര്‍ഷത്തിനിടെ 1000 കോടിയുടെ ഇടപാട്

മലപ്പുറം: യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സര്‍വീസ് സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയത്. ബാങ്കില്‍ നിന്ന് 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടത്തിയതായാണ് സൂചന. പത്ത് വര്‍ഷത്തിനിടെ ബാങ്കില്‍ നടത്തിയത് ആയിരം കോടിയോളം രൂപയുടെ ഇടപാടുകളെന്നും കണ്ടെത്തിയിട്ടുണ്ട്. മരണപ്പെട്ടവരുടെ പേരില്‍ പോലും അനധികൃത നിക്ഷേപം ഉണ്ടെന്നു കണ്ടെത്തി. ബാങ്ക് മുന്‍ സെക്രട്ടറി വികെ ഹരികുമാറിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഭരണ സമിതി അംഗങ്ങള്‍ക്കെതിരേയും അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പത്ത് ലക്ഷം രൂപക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ചില ഇടപാടുകള്‍ ബാങ്ക് അധികൃതര്‍ മറച്ചുവെച്ചെന്ന് പരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സഹകരണ രജിസ്ട്രാറെ വിവരമറിയിച്ചു. ഇതോടെ ഇന്‍കം ടാക്‌സ് വിഭാഗത്തിന് കൈമാറുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close