Covid UpdatesKERALA

മലപ്പുറത്തെ ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 22 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

മലപ്പുറം: മലപ്പുറത്തെ ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 22 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ താന്‍ നിരീക്ഷണത്തില്‍ പോകുകയാണെന്ന് കളക്ടര്‍ അറിയിച്ചിരുന്നു. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്കും അസിസ്റ്റന്റ് കളക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ക്വാറന്റീനില്‍ വിവിഐപികളുമായി ഇവര്‍ക്ക് സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം ഉള്ള പ്രമുഖര്‍ കരിപ്പൂര്‍ സന്ദര്‍ശിക്കുകയും യോഗം നടത്തുകയും ചെയ്തിരുന്നു. കരിപ്പൂരിലെ വിമാനാപകടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ് കൊവിഡ് രോഗബാധ. രോഗം ബാധിച്ചവരുടെ കോണ്ടാക്ട് ട്രേസിംഗ് ആരംഭിച്ചിട്ടുണ്ട്. നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കളക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു.

Tags
Show More

Related Articles

Back to top button
Close