KERALANEWS

മലപ്പുറത്ത് കലക്ട്രേറ്റ് മാര്‍ച്ചിനിടെ എംഎസ്എഫ്-സിപിഎം സംഘര്‍ഷം

മലപ്പുറം:സംസ്ഥാന സര്‍ക്കാറിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ എം.എസ്.എഫ്. മലപ്പുറത്ത് നടത്തിയ സമരത്തില്‍ സംഘര്‍ഷം. മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു.ലാത്തിച്ചാര്‍ജില്‍ ചിതറിയോടിയ സമരക്കാര്‍ തൊട്ടടുത്ത കാര്‍ഷക സമരവേദിയിലേക്ക് കയറിയതോടെ സി.പി.എം.- എം.എസ്.എഫ്. സംഘര്‍ഷമായി. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.തിരുവനന്തപുരം പി.എസ്.സി. ആസ്ഥാനത്തേക്ക് എം.എസ്.എഫ്. നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുതള്ളുമുണ്ടായി. പരിക്കേറ്റ രണ്ടു പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close