
ദീപ പ്രദീപ്
1957 ഓഗസ്റ്റ് 15ന് തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്ന് ആരംഭിച്ച ആദ്യത്തെ പ്രാദേശിക വാര്‍ത്താ പ്രക്ഷേപണം ഇന്നും തുടരുന്നു. 1949 തന്നെ ഡല്‍ഹിയില്‍ നിന്ന് മലയാള വാര്‍ത്താ പ്രക്ഷേപണം തുടങ്ങിയിരുന്നെങ്കിലും, 1943 തിരുവനന്തപുരത്ത് ആരംഭിച്ച ആകാശവാണിയില്‍ പ്രത്യേക വാര്‍ത്താ യൂണിറ്റ് ഇല്ലായിരുന്നതാണ് പ്രാദേശിക വാര്‍ത്ത പ്രക്ഷേപണം വൈകാന്‍ കാരണമായത്. തിരുവനന്തപുരത്തു നിന്ന് മലയാള വാര്‍ത്തകള്‍ തുടങ്ങിയിട്ടും രാവിലെയും വൈകിട്ടും ഡല്‍ഹിയില്‍ നിന്നും മലയാള വാര്‍ത്തകള്‍ തുടര്‍ന്നു. ഈയിടെ മാത്രമാണ് ഡല്‍ഹിയിലെ പ്രാദേശിക വിഭാഗങ്ങള്‍ അടച്ചുപൂട്ടിയത്. പത്മനാഭന് നായര്‍, രാമചന്ദ്രന്, പ്രതാപന്, രാജേശ്വരി മോഹന്‍ തുടങ്ങി ഒട്ടേറെ ശബ്ദങ്ങള്‍ മലയാള റേഡിയോ വാര്‍ത്തകളിലൂടെ വീട്ടകങ്ങളുടെ പ്രിയപ്പെട്ടവരായി. റേഡിയോയെ സംബന്ധിക്കുന്ന ഏറ്റവും വലിയ വര്‍ത്തമാനം അത് തിരിച്ചു വന്നു കഴിഞ്ഞു എന്നതാണ്. അതിശയകരം എന്നോ അസാധാരണം എന്നോ ഈ തിരിച്ചുവരവിനെ വിശേഷിപ്പിക്കാം.
കാരണം ഒരിക്കല്‍ സമൂഹ മാധ്യമത്തില്‍ നിന്ന് വാങ്ങുകയോ മറയുകയും ചെയ്ത വ്യവഹാരങ്ങളും സാംസ്കാരിക രൂപങ്ങളും തിരിച്ചു വരാറില്ല. ഇവിടെയാണ് റേഡിയോ അസാധാരണമായ വര്‍ത്തമാനം ചമയ്ക്കുന്നത്. സാങ്കേതികമായി സിനിമയെക്കാള്‍ ടെലിവിഷന്‍ ലളിതമായ റേഡിയോ തിരിച്ചുവരികയാണ്. റേഡിയോ എന്ന ശക്തമായ മാധ്യമം ജനമനസുകളില്‍ സ്ഥാനം നേടിയത് ശ്രവ്യയിലൂടെ മാനവ ചരിത്രത്തിന് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ്. ആസ്വാദക മനസുകളില്‍ സുദീര്‍ഘമായ ഒരു കാലഘട്ടം പകര്‍ന്നു പന്തലിക്കാന്‍ റേഡിയോയ്ക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. മാധ്യമ ധര്‍മ്മം എന്ത്, എങ്ങനെ എന്ന് ഓരോ ദിവസവും പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ ഒട്ടും പിന്നോട്ട് പോകാത്തതുകൊണ്ടുമാകാം ലോകമെമ്പാടുമുള്ള റേഡിയോ ശ്രോതാക്കള്‍ തങ്ങളുടെ ഹൃദയമിടിപ്പിനെ താളത്തിനൊപ്പം റേഡിയോയും മാറ്റി വയ്ക്കാതെ കൊണ്ടുപോയത്. റേഡിയോയിലൂടെ കേട്ടുപരിചയിച്ച ഭാഷ കഴിഞ്ഞ തലമുറകളെ ഏറെ സ്വാധീനിച്ചിട്ടുണ്ട് .റേഡിയോ വാര്‍ത്തകള്‍ ഇന്നും ഭാഷയുടെ ശുദ്ധമായ രൂപം ജനങ്ങളില്‍ എത്തിക്കുകയും, ഉച്ചാരണത്തെയും വാക്കുകളുടെ ഉപയോഗ ക്രമങ്ങളുടെയും കാര്യത്തില്‍ നിയതമായ ചില മാതൃകകളായി നിലകൊള്ളുകയും ചെയ്യുന്നു. രാവിലെ മലയാളിക്ക് ചായ നിര്‍ബന്ധമാണ് എന്ന് പറയുന്നതുപോലെ തന്നെ ഒരു സംസ്കാരത്തിന് ഭാഗമായി റേഡിയോ പ്രാദേശിക വാര്‍ത്തകളും നിറഞ്ഞുനിന്നിരുന്നു. ഇപ്പോള്‍ ആകാശവാണി വാര്‍ത്തകള്‍ മൂന്നു ബുള്ളറ്റിനും വാര്‍ത്താ തരംഗിണി ,വാര്‍ത്ത വീക്ഷണം തുടങ്ങിയ പരിപാടികളുമായി മുന്നേറുകയാണ്…