Breaking NewsMoviesNEWSTop News

മലയാളത്തിന്റെ താരക്കൂട്ടായ്മയ്ക്ക് ഇനി പുതിയ ആസ്ഥാനം ;’അമ്മ’യുടെ പുതിയ ആസ്ഥാന മന്ദിരം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നു ഉദ്ഘാടനം ചെയ്തു

മലയാളത്തിന്റെ താരക്കൂട്ടായ്മയായ ‘അമ്മ’യുടെ പുതിയ ആസ്ഥാന മന്ദിരം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നു ഉദ്ഘാടനം ചെയ്തു.സംഘടനാ രൂപീകരണത്തിന്റെ 25-ാം വര്‍ഷത്തിലാണ് എറണാകുളം കലൂരാണ് മൂന്ന് നിലകളിലായി പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയാണു നക്ഷത്ര മന്ദിരം ഒരുക്കിയത്. 2019 നവംബറിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സംഘടനയുടെ ജനറല്‍ ബോഡി ഒഴികെയുള്ള യോഗങ്ങള്‍ക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും.
മലയാളസിനിമയ്ക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ഈ പുതിയ കെട്ടിടത്തിലൂടെ ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അമ്മ സംഘടനയ്ക്കു വേണ്ടി ‘ട്വന്റി 20’ പോലൊരു സിനിമ ചെയ്യുന്നുണ്ടെന്നും അതിന്റെ കാര്യങ്ങള്‍ സസ്‌പെന്‍സ് ആയി വച്ചിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടിയായിരുന്നു ഉദ്ഘാടനപ്രസംഗകന്‍.

‘അമ്മ’ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസും ചടങ്ങില്‍ നടന്നു. ‘ഏകദേശം 135ഓളം പ്രവര്‍ത്തകര്‍ക്ക് ഇതില്‍ അഭിനയിക്കാന്‍ കഴിയും. അങ്ങനെയൊരു കഥയാണ് ഈ സിനിമയ്ക്കും വേണ്ടിയിരുന്നത്. ഇതൊരു മഹത്തായ സിനിമയാണ്. ചിത്രം ആശീര്‍വാദ് ആകും നിര്‍മിക്കുക. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ. രാജീവ് കുമാര്‍ എഴുതിയിരിക്കുന്നു. ഇതൊരു ക്രൈം ത്രില്ലറാണ്. പ്രിയദര്‍ശനും രാജീവ് കുമാറും ചേര്‍ന്ന് ചിത്രം സംവിധാനം ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

’25 വര്‍ഷമായി ഒരു സംഘടന കൊണ്ടുനടക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ഒരുപാട് വെല്ലുവിളികളിലൂടെയാണ് സംഘടന മുന്നോട്ട് പോകുന്നത്. 498 അംഗങ്ങളുണ്ട് . ഇവരുടെ സ്‌നേഹവും പിന്തുണയും ഉണ്ടെങ്കിലേ മുന്നോട്ട് പോകാനാവൂ. ഒരുപാട് നല്ല കാര്യങ്ങള്‍ സംഘടന ചെയ്യുന്നുണ്ട്. കൈനീട്ടം നല്‍കുന്നുണ്ട്, ഇന്‍ഷുറന്‍സ് ഉണ്ട്. വീടുകള്‍ വച്ച് നല്‍കുന്നുണ്ട്. ഇന്ത്യയില്‍ എല്ലാവര്‍ക്കും നോക്കിക്കാണാവുന്ന ഒരു സംഘടനയാണ്.വലിയൊരു ആഗ്രഹമായിരുന്നു ഇത്തരത്തിലുള്ള പ്രസ്ഥാനം. മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ഈ ബില്‍ഡിങ്ങില്‍ നിന്ന് ഉണ്ടാകട്ടെ എന്ന് ഞാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. ശാരീരികവും മാനസികവും സാമ്പത്തികവുമായി വളരെ പ്രയാസമേറിയ കാലത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത്. അതെല്ലാം മാറാന്‍ നമുക്ക് ഒന്നിച്ച് പ്രാര്‍ഥിക്കാം.. ഈയവസരത്തില്‍ ഈ സംഘടനയെ ഇത്ര നാളും മുന്നോട്ട് കൊണ്ടു പോയ ഓരോരുത്തരേയും ഞാന്‍ ഓര്‍ക്കുന്നു എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close