CULTURAL

മലയാളത്തിന്റെ സുശീലഗാനം

മനസ്സിനെ തൊട്ടുണര്‍ത്തുന്ന അനേകായിരം ഗാനങ്ങളിലൂടെ ഒരുകാലഘട്ടത്തെ സംഗീതസാന്ദ്രമാക്കുകയും ഒരു തലമുറയുടെ ആസ്വാദാനാനുഭൂതിയെ മാറ്റിമറിക്കുകയും ചെയ്ത ഗായിക..”ഞാന്‍ സിനിമയില്‍ പിന്നണിഗായികയാകുമെന്ന് വിചാരിച്ചതേയില്ല കാരണം എന്റെ വീട്ടില്‍ സിനിമയുമായി ബന്ധമോ താല്പര്യമോ ഉള്ള ആരുമുണ്ടായിരുന്നില്ല.കുട്ടിക്കാലം മുതലേ സംഗീതം പഠിച്ചു. അന്നൊക്കെ റേഡിയോയില്‍ ലതാമങ്കേഷക്കറുടെ പാട്ടുകള്‍ കേള്‍ക്കുന്നത് വലിയ ഇഷ്ടമായിരുന്നു.സംഗീതത്തില്‍ ഡിപ്ലോമനേടിക്കഴിഞ്ഞപ്പോള്‍ കൂടുതല്‍ പഠിക്കാന്‍ ആഗ്രഹം തോന്നി.എന്റെ സഹോദരി ചെന്നെയില്‍ താമസമുണ്ട്, അതുകൊണ്ട് അവിടെപോയി താമസിച്ച് ‘വിദ്വാന്‍’ പഠനം നടത്താന്‍ തീരുമാനിച്ചു.അക്കാലത്ത് മദ്രാസ് ആകാശവാണിയില്‍ ‘പാപ്പമലര്‍’എന്നൊരു പരിപാടിയുണ്ടായിരുന്നു. മദ്രാസില്‍ പഠിക്കാന്‍ താമസിക്കുന്നതിനിടെ മറ്റുകുട്ടികള്‍ക്കൊപ്പം ഞാനും ഇടയക്ക് ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.അക്കാലത്തെ ഒരു തെലുംഗ് ഡയറക്ടറായിരുന്നു പ്രകാശ്റാവു.തന്റെ ചിത്രത്തിലേയ്ക്കു പുതിയ ഗായികമാരെ തേടി നടക്കുന്നതിനിടയില്‍ അദ്ദേഹം ആകാശവാണിയിലെ പ്രൊഡ്യുസര്‍ രാഘവറാവുവിനേയും സമീപിച്ചു.ഞാനടക്കം നാലുപെണ്‍കുട്ടികളെ പ്രൊഡ്യുസര്‍ സെലക്ടുചെയ്ത് ആഡിഷന്‍ ടെസ്റ്റിനായി അയച്ചു.അതില്‍ എന്റെ ശബ്ദം സംഗീതസംവിധായകന്‍ നാഗേശ്വരറാവുവിന് ഇഷ്ടപ്പെട്ടു.അദ്ദേഹം ‘കന്നത്താലി’ എന്ന തെലുങ്കുചിത്രത്തില്‍ എന്നെ പാടിപ്പിക്കാന്‍ തീരുമാനിച്ചു.എന്നാല്‍ അച്ഛന് ഞാന്‍ സിനിമയില്‍ പാടുന്നതിനോട് ഒട്ടും താല്‍പര്യമില്ലായിരുന്നുവെങ്കിലും ഒടുവില്‍ എല്ലാവരുടേയും നിര്‍ബ്ബന്ധത്തിനു വഴങ്ങി സമ്മതിച്ചു.അങ്ങനെ ആദ്യമായി ഒരു സിനിമയില്‍ ഞാന്‍ പാടി. എ.എം.രാജയോടൊപ്പം ‘എതുക്കു അഴയെതായ്….’എന്നെുരു യുഗ്മഗാനമായിരുന്നു അത്.”എ.വി.എം.സ്റ്റുഡിയോ ഉടമയായ മെയ്യപ്പ ചെട്ടിയാര്‍ക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടതോടെ ആ ഗായികയെ സ്റ്റുഡിയോയിലെ പാട്ടുകാരിയായി മൂന്നുവര്‍ഷത്തേക്കു ശമ്പളത്തിനു നിയമിച്ചു.മലയാളിയല്ലാതെ മലയാളികളിലൊരാളായി മാറിയ പി സുശീല താന്‍ കടന്നു വന്ന വഴിയുടെ അനുഭവമാണിത്.ഇന്ന് പി സുശീലയുടെ എണ്‍പത്തിയഞ്ചാം ജന്മദിനമാണ്.

‘കണവനെ കണ്‍കണ്ടദൈവം ‘ എന്ന ചിത്രത്തിലാണ് എതുക്ക് ഏഴയതായ്ക്കു ശേഷം പിന്നീട് സുശീലാമ്മ പാടിയത്.അജ്ഞലിദേവിയ്ക്കുവേണ്ടിയുള്ള ‘ഉന്നെ കണ്‍തേടുതേ.എന്നൊരു താരാട്ടുപാട്ട്. ഈ സിനിമ പുറത്തുവന്നതോടെയാണ് ഈ ഗായികയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.’ഉയര്‍ന്തമനിതന്‍’എന്ന ചിത്രത്തിലെ ‘പാല്‍പോലവെ…’ എന്ന ഗാനമാണ് സുശീലയ്ക്ക് ആദ്യമായി അംഗീകാരം നേടിക്കൊടുത്ത ചിത്രം.മലയാളിയല്ലാത്ത സുശീലാമ്മ ഉച്ഛാരണ ശുദ്ധിയില്ലാതെ പാടുന്ന പാട്ടു കേള്‍ക്കാന്‍ പക്ഷേ മലയാളത്തിന്റെ ഒരു കാലഘട്ടം അതിന്റെ റേഡിയോ ട്യൂണ്‍ ചെയ്തു വെച്ച് കാത്തിരുന്നു.ഇപ്പോഴും ആ ശബ്ദത്തിന്റെ ചെറുകണമെങ്കിലും എവിടെ നിന്നെങ്കിലും വന്നാല്‍ നമ്മളവിടെ കാതുചേര്‍ത്തു നില്‍ക്കു.പി സുശീലയെന്നാല്‍ മലയാള ചലച്ചിത്ര ഗാനശാഖയിലെ ഏറ്റവും കരുത്തുറ്റ കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ ശബ്ദസാന്നിധ്യങ്ങളില്‍ ഒന്നാണ്.വയലാറെഴുതി ദേവരാജന്‍ മാഷ് ഈണം പകര്‍ന്ന അനേകം ഗാനങ്ങളിലെ ഗായികയാകാന്‍ ഭാഗ്യമുണ്ടായിരുന്ന പാട്ടുകാരി. ഇന്ന് മലയാളത്തില്‍ അവര്‍ സജീവമല്ല.പക്ഷേ എണ്‍പത്തഞ്ചിന്റെ നിറവില്‍ അവരെത്തി നില്‍ക്കുമ്പോള്‍ ഒരായിരം ജന്മദിനാശംസകള്‍ നേര്‍ന്ന് മലയാളവും സുശീലാമ്മയ്‌ക്കൊപ്പം നില്‍ക്കുകയാണ്.അവര്‍ പാടിയ പാട്ടുകളും നമ്മള്‍ ഏറ്റു പാടുകയാണ്. പാട്ടുപാടി ഉറക്കാം ഞാന്‍ മലയാളിയുടെ ഓര്‍മകളില്‍ എന്നും നിലനില്ക്കുന്ന താരാട്ടുപാട്ടാണിത്. ഈ നിത്യഹരിതഗാനത്തിന്റെ പിന്നിലെ ശബ്ദം സുശീലയുടേതാണ്. മലയാളിയല്ലാതെ മലയാളികളിലൊരാളായി മാറിയ പി.സുശീലയുടേതാണ്.പാട്ടിന്റെ ഈ വസന്തം മലയാളത്തിലെത്തിയത് 1960 കളിലാണ്. മലയാളത്തിതലേക്ക് ഈ സംഗീത ദേവതയെ പരിചയപ്പെടുത്തിയത് വി.ദക്ഷിണാമൂര്‍ത്തി സ്വാമിയാണ്. ”സീത” എന്ന ചിത്രത്തില്‍ അഭയ്ദേവ് ചിട്ടപ്പെടുത്തിയ വരികള്‍ക്ക് ജീവന്‍ നല്കുകയായിരുന്നു സുശീല. മലയാളികളുടെ എക്കാലത്തെയും പ്രിയ്യപ്പെട്ട താരാട്ടുപാട്ടുകളിലൊന്നായ ”പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂം പൈതലേ….” എന്ന ഗാനത്തിന്റെ പിറവിയായിരുന്നു അത്.ദക്ഷിണാമൂര്‍ത്തിയുടെ ഈണവും സുശീലയുടെ സ്വരമാധുര്യവും കൂടിച്ചേര്‍ന്നപ്പോള്‍ ഈ ഗാനം അനശ്വരമായി.അപ്രതീക്ഷിതമായാണ് ഈ ഗാനം പാടാന്‍ സുശീല എത്തിയത്. പി.ലീലയ്ക്കായി മാറ്റിവച്ചതായിരുന്നു ഈ ഗാനം. എന്നാല്‍ ലീലയ്ക്ക് തിരക്കുകാരണം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ആന്ധ്രാക്കാരിയായ സുശീല ഈ ഗാനം പാടാനെത്തി. മലയാളം ശരിക്ക് ഉച്ഛരിക്കാനാവാത്ത സുശീല വളരെയധികം പരിശ്രമിച്ചാണ് ഈ ഗാനം പൂര്‍ണതയില്‍ എത്തിച്ചത്.ഈ പാട്ടിനുവേണ്ടി കൊച്ചുകുട്ടിയെപ്പോലെ സുശീല അക്ഷരങ്ങള്‍ ഉച്ഛരിച്ചു പഠിച്ചു. കഠിന പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കുക തന്നെ ചെയ്തു. ഇന്നും ഈ ഗാനം സംഗീതാസ്വാദകര്‍ക്ക് പ്രിയ്യപ്പെട്ട ഒന്നായി നിലനില്‍ക്കുന്നത് അതിനാലാണ്.ആദ്യ ഗാനം ഹിറ്റായതോടെ തന്നെ ഈ വാനമ്പാടിയുടെ ആലാപന വശ്യതയും അഭൗമ ശബ്ദവും മലയാളത്തെ കീഴ്പ്പെടുത്താന്‍ തുടങ്ങി.

അക്കാലത്ത് മലയാളത്തിലെ ഏറ്റവും പ്രമുഖ ബാനറായിരുന്നു മഞ്ഞിലാസ്. ഏറ്റവും വലിയ ഹിറ്റുകള്‍ കുഞ്ചാക്കോ – വയലാര്‍ – ദേവരാജന്‍ ടീമിന്റേതായിരുന്നു. ഇവരുടെ ചിത്രമായ 1961ല്‍ ”ഉമ്മിണി തങ്ക യിലാണ് ആദ്യമായി എ.എം. രാജയോടൊപ്പം സുശീല പാടുന്നത്. ”അന്നു നിന്നെ കണ്ടതില്‍ പിന്നെ…, 62ല്‍ ഭാര്യയിലെ ”പെരിയാറേ… പെരിയാറേ.. എന്ന ഗാനം വന്‍ ഹിറ്റായി. അതിനോകം അവര്‍ ദേവരാജന്‍ മാഷിന്റെ പ്രിയ ഗായികയായി കഴിഞ്ഞു.

രാജ ശില്പി നീ എനിക്കൊരു പൂജാവിഗ്രഹം തരുമോ..
പുഷ്പ്പാഞ്ജലിയില്‍ പൊതിയാനെനിക്കൊരുപൂജാവിഗ്രഹം തരുമോ
രാജശില്പീ …

പഴയ പാട്ടുകളെക്കുറിച്ചു ആലോചിക്കുമ്പോഴെല്ലാം തന്നെ സുശീലയുടെ മധുരമുള്ള ശബ്ദത്തില്‍ ഈ പാട്ടു വന്നുതൊടും.1971യില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത പഞ്ചവനക്കാട് എന്ന സിനിമയിലാണ് ഈ പാട്ടു എന്നത് പിന്നീട് ഏതോ കാലത്തുണ്ടായ അറിവാണ് എനിക്ക്.പാട്ടിലുള്ള ആസക്തി അത്തരമൊരു ഇന്‍ഫൊര്‍മേഷന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല.അനായാസേനയാണ് പി സുശീല രാജശില്പി പാടി വെച്ചിട്ടുള്ളത്.എത്ര തലമുറകള്‍ ഈ പാട്ടു പാടിയോ അതിനൊക്കെയപ്പുറത്തു ഇനിയും എത്രയോ തലമുറകള്‍ ഈ പാട്ടു പാടും.അത് തീര്‍ച്ചയാണ്.’ഉയര്‍ന്തമനിതന്‍’എന്ന ചിത്രത്തിലെ ‘പാല്‍പോലവെ…’ എന്ന ഗാനമാണ് സുശീലയ്ക്ക് ആദ്യമായി അംഗീകാരം നേടിക്കൊടുത്ത ചിത്രം.ആ പട്ടു പാടിയതിലുള്ള അനുഭവം ഒരിക്കല്‍ സുശീലാമ്മ പങ്കു വെയ്ക്കുകയുണ്ടായി.സുശീലാമ്മയുടെ വാക്കുകളിങ്ങനെ”വളരെ ഉച്ചസ്ഥായിയിലേയ്ക്ക് പെട്ടെന്നുപോയിവരേണ്ട ഒരു പാട്ടിയിരുന്നു ഇത്.എം.എസ്.വിശ്വനാഥനായിരുന്നു സംഗീതസംവിധായകന്‍. അദ്ദേഹം ഇതു പറഞ്ഞുതന്നെങ്കിലും എത്ര പാടിയിട്ടും ശരിയാകാത്തതുകൊണ്ട് എനിക്കു കരച്ചില്‍ വന്നു.എം.എസ് എന്നിട്ടും പിന്‍മാറിയില്ല, എന്നെ സമാധാനപ്പെടുത്തിയിട്ട് വീണ്ടും പാടിനോക്കാന്‍ അദ്ദേഹം ധൈര്യംതന്നു.വീണ്ടും പലതവണ പാടിപ്പിച്ചു ഒടുവില്‍ ഒരുവിധം ശരിയായി. പാട്ടു നന്നായിട്ടുണ്ടെന്ന് കേട്ടവര്‍ പലരും പറഞ്ഞെങ്കിലും അതിനു ദേശീയ അവാര്‍ഡു ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.’ഇതിനു പിന്നീട് അവാര്‍ഡ് ലഭിച്ചപ്പോള്‍ അതിനോടനുബന്ധിച്ചു ചെന്നൈയില്‍ സംഘടിപ്പിച്ച സ്വീകരസമ്മേളനത്തില്‍ ലത മങ്കേഷ്‌കറും നൗഷാദും പങ്കെടുത്തിരുന്നു.കുട്ടിക്കാലം മുതലേ സുശീല ഇഷ്ടപെടുന്ന ഗായികയാണ് ലതാമങ്കേഷ്‌കര്‍.അന്നത്തെ പിന്നീട് ആ സൗഹൃദം വളര്‍ന്നു ഒരു കുടംബ ബന്ധം പോലെ ആയിരുന്നു.

കെ.വി.മഹാദേവന്‍,എം.എസ്.വിശ്വനാഥന്‍ എന്നീ സംഗീതസംവിധായകരുടെ കീഴിലാണ് ആദ്യകാലത്ത് സുശീലയുടെ കുറെനല്ല ഗാനങ്ങള്‍ വന്നത്.ആദ്യത്തെ മൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ സുശീല തിരക്കുള്ള ഗായികയായിമാറി.എങ്കിലും തമിഴില്‍ സുശീല പ്രശസ്തി നേടിയത് എം.ജി.ആര്‍, ശിവാജിഗണേശന്‍ ചിത്രങ്ങളിലുടെയാണ്.അക്കാലത്ത് സുശീലയെപ്പോലെ പ്രശസ്തിയിലേക്കു കുതിക്കുന്ന മറ്റൊരു ഗായികയായിരുന്നു എസ്.ജാനകി. ഇവര്‍ രണ്ടുപേരും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു ‘അടിമപ്പെണ്‍’.രണ്ടുപേരും മത്സരിച്ചുപാടണം ആരുടേതാണ് നല്ലതെന്നുനോക്കട്ടെ എന്നുപറഞ്ഞ് ഇവരെ പ്രോത്സാഹിപ്പിക്കാന്‍ എം.ജി.ആര്‍ നേരിട്ട് ഈ പാട്ടിന്റെ റെക്കാഡിംഗിനു വരികയും ചെയ്തു.അക്കാലത്ത് സുശിലയുടെ ഗാനങ്ങള്‍ മറ്റുഭാഷാസിനിമകളിലേക്കും കടന്നു. മലയാളം,കന്നട,തെലുങ്ക് തുടങ്ങി ഹിന്ദി,തുളു,ഒറിയ എന്നിവയിലും അവര്‍ പാടാന്‍ തുടങ്ങി.അഭയദേവിന്റെ രചനയില്‍ ദക്ഷിണാമൂര്‍ത്തി ചിട്ടപ്പെടുത്തിയ ‘പാട്ടുപാടി ഉറക്കാംഞാന്‍…’ എന്ന താരാട്ടുപാട്ടുമായിട്ടാണ് സുശീല മലയാളത്തിലേക്കു എത്തിയത്.’ഭാര്യ’യിലെ ഗാനങ്ങളിലൂടെ വയലാര്‍-ദേവരാജന്‍-സുശീല എന്നൊരുപുതിയ കൂട്ടുകെട്ടുതന്നെ പിറന്നു.അതോടെ തുടര്‍ച്ചയായ ഹിറ്റുഗാനങ്ങളിലൂടെ സുശീല മലയാളികളുടെ പ്രിയ ഗായികയായി മാറി.’മായദര്‍’ എന്ന ഹിന്ദിചിത്രം തമിഴിലേക്കു മൊഴിമാറ്റം നടത്തിയപ്പോളാണ് സുശീല ഹിന്ദിയുമായി ബന്ധപ്പെടുന്നത്.ഈ ചിത്രത്തിനുവേണ്ടിപാടാന്‍ മുംബെയില്‍ ചെന്നപ്പോള്‍ ‘ഫിലിമാലയ സ്റ്റുഡിയോ’ അവരുടെ സ്ഥിരം ഗായികയാകാന്‍ ക്ഷണിച്ചെങ്കിലും ദക്ഷിണേന്ത്യന്‍ സിനിമയിലെ തിരക്കുകാരണം അത് ഉപേക്ഷിക്കുകയായിരുന്നു.ബച്ച്പന്‍,വോഹിലഡ്കി എന്നീ രണ്ടു ചിത്രങ്ങളില്‍ മാത്രം പാടി.എതാണ്ടുമുപ്പതുവര്‍ഷക്കാലം സുശീല ദക്ഷിണേന്ത്യന്‍ സിനിമയെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കുക തന്നെ ചെയ്തു.ആയിരക്കണക്കിനു ഹിറ്റുഗാനങ്ങള്‍ ഈ കാലഘട്ടത്തില്‍ അവരുടേതായിവന്നു.

അഞ്ചുതവണ മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡുനേടി, 10 സംസ്ഥാന അവാഡുകളും സുശീലാമ്മ നേടിയിരുന്നു.2008യില്‍ പത്മഭൂഷണ്‍ അവാര്‍ഡും സുശീലാമ്മ നേടിയിരുന്നു.സംഗീതരംഗത്ത് അരനൂറ്റാണ്ടായി സജീവമായി തുടരാനുള്ള അപൂര്‍വഭാഗ്യം നേടിയ സുശീല 2000ല്‍ സംഗീതസംവിധായികയുമായി.സായിബാബയെപ്പറ്റിയുള്ള കുറച്ചുഭക്തിഗാനങ്ങള്‍ അവര്‍ ചിട്ടപ്പെടുത്തി പാടി ഇറക്കുകയുണ്ടായി.ജന്മദിനത്തിന്റെ നിറവില്‍ നില്‍ക്കുന്ന സുശീലാമ്മയുടെ പ്രശസ്തമായ മലയാളം പാട്ടുകള്‍ ഏതൊക്കെയെന്നു നമുക്കൊന്ന് നോക്കയിലോ.?പാട്ടു പാടി ഉറക്കാം ഞാന്‍മനസിന്റെ താരാട്ടു തൊട്ടിലില്‍ കിടത്തി കുഞ്ഞു വാവയെ ഉറക്കുന്നത് ഈ പാട്ടുപാടിയാണ്. താരാട്ടു പാട്ടുകളെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യമോടിയെത്തുന്ന ഈ ഗാനം 1960ല്‍ പുറത്തിറങ്ങിയ സീതയെന്ന ചിത്രത്തിലേതാണ്. അഭയദേവിന്റെ വരികള്‍ക്ക് ദക്ഷിണാമൂര്‍ത്തി ഈണം നല്‍കിയ ഗാനം.ദ്വാരകേ…ദ്വാരകേമലയാളത്തിന്റെ ക്ലാസിക്കല്‍ പാട്ടുകളുടെ ഗണത്തില്‍പ്പെടുന്ന ഗാനം. 1975ല്‍ പുറത്തിറങ്ങിയ ഹലോ ഡാര്‍ലിങ് എന്ന ചിത്രത്തിലേതാണിത്. വയലാര്‍ എഴുതി. അര്‍ജുനന്‍ മാഷ് ഈണം നല്‍കി. സുശീലാമ്മ പാടി.കുന്നിക്കുരുവിന്റെ കണ്ണെഴുതിഅച്ചാരം അമ്മിണി ഓശാരം ഓമനയെന്ന പ്രശസ്തമായ ചിത്രത്തിലെ ഗാനം. സിനിമയുടെ പേരു പോലെ കുസൃതി നിറഞ്ഞ വരികളെഴുതിയത് ഭാസ്‌കരന്‍ മാഷ്. ദേവരാജന്റേതാണ് ഈണം.മാനത്തെ മഴമുകില്‍ മാലകളെ..കേട്ടാലും പാടിയാലും മതിവരാത്ത ഗാനം. വരികളുടെ സൗന്ദര്യം അതുപോലെ ചേര്‍ത്തു നിര്‍ത്തി സുശീലാമ്മ പാടിയ ഗാനം.ആ ശബ്ദത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്ന പാട്ടാണിത്.കെ രാഘവന്റ് സംഗീതത്തില്‍ പിറന്ന പാട്ടു.ഭാസ്‌കരന്‍ മാഷിന്റേതാണ് വരികള്‍.കാലിത്തൊഴുത്തില്‍ പിറന്നവനേ.പ്രശസ്തമായ ഈ ക്രിസ്തീയ ഭക്തി ഗാനം 1979ല്‍ പുറത്തിറങ്ങിയ സായൂജ്യത്തിലേതാണ്യ കെ ജെ റോയ്യുടേതാണ് സംഗീതം.യൂസഫ് അലി കേച്ചേരിയാണ് വരികള്‍ എഴുതിയിരിക്കുന്നത്.ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചുസുശീലാമ്മയുടെ പ്രശസ്തമായ ഗാനങ്ങളിലൊന്ന്. 1971ല്‍ പുറത്തിറങ്ങിയ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഒരു പെണ്ണിന്റെ കഥ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വയലാര്‍ എഴുതി ദേവരജാന്‍ ഈണമിട്ട പാട്ട്.ജാനകീ ജാനേസുശീലാമ്മയുടെ ശബ്ദ മാധുരിയുടെ ആഴമറിയാന്‍ ഈ ഒരൊറ്റ പാട്ട് കേട്ടാല്‍ മതി. വരികളുടെ പ്രൗഢിയോടെ ശുദ്ധ സംഗീതത്തില്‍ പിറന്ന മനോഹരമായ ഈ ഗാനം ധ്വനി എന്ന ചിത്രത്തിലേതാണ്.യമുന കല്യാണി രാഗത്തിലുള്ള ഈ പാട്ടിന് സംഗീതം നല്‍കിയത് നൗഷാദ് ആണ്. അദ്ദേഹത്തിന്റെ ആദ്യ മലയാളം പാട്ടാണിത്.കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍ഓരോ വരികള്‍ക്കും ഒരായിരം അര്‍ഥമുള്ള ഈ പാട്ട് 1965ല്‍ പുറത്തിറങ്ങിയ കുപ്പിവള എന്ന ചിത്രത്തിലേതാണ്. ബാബുരാജ് മാന്ത്രികതയില്‍ പിറന്ന ഗാനത്തിന് വരികളെഴുതിയത് പി ഭാസ്‌കരന്‍. എഎം രാജയും പി സുശീലയും ചേര്‍ന്നു പാടിയ പാട്ട്.ഹൃദയഗീതമായ്.പുതിയ തലമുറ സുശീലാമ്മയുടെ ശബ്ദമാധുരിയറിഞ്ഞ ഗാനം. അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലെ ഗാനം. കൈതപ്രത്തിന്റെ വരികള്‍ക്ക് രവീന്ദ്രന്‍ മാഷ് ഈണം പകര്‍ന്ന ഗാനം.

‘ഇത്രയും കാലം ഇത്രയും ഗാനങ്ങള്‍ എങ്ങനെ പാടുവാന്‍ കഴിഞ്ഞു എന്ന് എനിക്ക് അറിയില്ല.എല്ലാം ദൈവത്തിന്റെ ശക്തി,ദൈവം തന്ന ശബ്ദം,ഇങ്ങനെയൊരു ശബ്ദം എനിക്ക് കിട്ടിയത് വലിയ വരപ്രസാദം.ഞാന്‍ മലയാളം,തമിഴ്,കന്നഡ എന്നിവയിലെല്ലാം നിരവധി ഗാനങ്ങള്‍ പാടി.വാസ്തവത്തില്‍ മാതൃഭാഷയായ തെലുഗു അല്ലാതെ fluent ആയി മറ്റൊരു ഭാഷയും അറിയില്ല.എനിക്ക് ആകെ അറിയാവുന്ന ഭാഷ സംഗീതമാണ്.അനേകം പാട്ടു പാടുവാന്‍ അവസരം ലഭ്യത്തെങ്കിലും പാട്ടു നിര്‍ത്തുവാന്‍ എനിക്ക് ഒരിക്കലും ആഗ്രഹമില്ല.എത്രകാലം പാടുവാന്‍ കഴിയുമോ അത്രയും നാള്‍ പാടുക മരിക്കുന്ന വരെ പാടണം അതാണെന്റെ ആഗ്രഹം.സുശീലാമ്മ പറയുന്നു.ഇന്ന് ഈ അതുല്യ ഗായികയുടെ പിറന്നാള്‍ ദിനമാണ്.ഈ മധുര ശബ്ദത്തിന്റെ,മധുരമായ ആ വ്യക്തിത്വത്തിന്,സുശീലാമ്മയ്ക്കു നേരാം ഒരായിരം ജന്മദിനാശംസകള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close