മലയാളത്തിന് സ്വന്തം ഒ.ടി.ടി പ്ളാറ്റ്ഫോം വരുന്നു

നടനും താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ ഒ.ടി.ടി പ്ളാറ്റ്ഫോം വരുന്നു. മലയാള സിനിമയിലെയും മാധ്യമ രംഗത്തെയും പ്രമുഖരുടെ കൂട്ടായ്മയിലാണ് സംരംഭം. വി നെക്സ്റ്റ് എന്നാണ് പേര്. പേരിന്റേയും ലോഗോയുടേയും പ്രകാശനം കൊച്ചിയില്‍ വെച്ച് നടന്നു.ടെലിവിഷന്‍ സെറ്റുകളില്‍ ഇന്‍ബില്‍റ്റ് ആയി ഈ പ്ലാറ്റ്ഫോം ലഭ്യമാക്കുന്നതിനായി ടെലിവിഷന്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടക്കുന്നുണ്ട് എന്നാണ് വിവരം. ഒടിടിയും യു ട്യൂബും ചേര്‍ന്നതു പോലെയുളള ഒരു പ്ലാറ്റ്ഫോം ആയിരിക്കും ഇത് എന്നാണ് ഇടവേള ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.മലയാള സിനിമകള്‍ ആമസോണ്‍ , നെറ്റ് ഫ്ലിക്സ് തുടങ്ങി ഒടിടി പ്ലാറ്ഫോമുകളില്‍ സാന്നിദ്ധ്യം അറിയിച്ചു തുടങ്ങുന്ന ഘട്ടത്തില്‍ ആണ് മലയാളത്തിന് മാത്രമായ ഒരു ഒടിടി സംരംഭം വരുന്നത്. വരുമാനത്തിന്റെ സിംഹഭാഗവും നിര്‍മ്മാതാക്കള്‍ക്ക് തന്നെ നല്‍കും എന്നാണ് അണിയറക്കാര്‍ പറയുന്നത്.സിനിമയും ഒറിജിനല്‍ സീരീസും അടക്കം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ഇടവേള ബാബു ചെയര്‍മാനായ റോഡ് ട്രിപ്പ് ഇന്നോവേഷന്‍സ് എന്ന കമ്പനിയുടെ പുതിയ പ്ളാറ്റ്ഫോമിന്റെ ലക്ഷ്യം.