INDIANEWSTrending

മലയാളത്തില്‍ കേരളത്തിന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ കേരളത്തിന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി . കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്ക് പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി കേരളത്തിന് ആശംസയര്‍പ്പിച്ചത്.കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകളെ ആകര്‍ഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നുവെന്നും നരേന്ദ്രമോദി ട്വീറ്റില്‍ കുറിച്ചു. ട്വീറ്റിന് പിന്നാലെ നിരവധി പേര്‍ ഇത് ഏറ്റെടുത്ത് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close