WORLD

മലയാളികളെല്ലാം കൂട്ടത്തോടെ പുടിന്റെ പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജിലേക്കോടുന്നു, നന്ദി പറയാന്‍

മോസ്‌കോ: കോവിഡിനെതിരെയുള്ള വാകിസിന്‍ കണ്ടെത്താന്‍ ഇന്ത്യ മാത്രമല്ല ലോകരാജ്യങ്ങള്‍ മുഴുവന്‍ ഓടുകയായിരുന്നല്ലോ. ഇതില്‍ ഒന്നാമതായി ഓടിയെത്തിയ റഷ്യയാണിപ്പോള്‍ താരം. റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാടിമിര്‍ പുടിനോട് നന്ദി പറയുന്നവരുടെ തിരക്കാണിപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത്. ഇതില്‍ മലയാളികളുമുണ്ടേറെ. മലയാളികളെല്ലാം കൂട്ടത്തോടെ പുടിന്റെ പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജിന് താഴെ വാക്‌സിന്‍ കണ്ടുപിടിച്ചതിന് നന്ദി രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. നമുക്കും കുറച്ചു താ എന്നാണ് മലയാളികളുടെ പ്രധാന ആവശ്യം. ഒരു പതിനായിരം ബോട്ടില്‍ തന്നാല്‍ പിന്നെ അത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടുപിടിച്ചോളാം എന്നും ചിലര്‍ പുടിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. പുടിന് കോടി പുണ്യം കിട്ടുമെന്നും മലയാളികള്‍ പറയുന്നു.സ്പുട്‌നിക്ക് 5 എന്നാണ് വാക്‌സിന് നല്‍കിയിരിക്കുന്ന പേര്. സ്വന്തം മകള്‍ക്കാണ് പുടിന്‍ വാക്‌സിന്‍ ആദ്യം നല്‍കിയത്. രസകരവും പ്രാദേശികഭാഷയിലുള്ളതുമാണ് പല കമന്റുകളും.

Tags
Show More

Related Articles

Back to top button
Close