KERALATop News

മലയാളിയെ തൊടുമ്പോള്‍ പേര് പോലും നഷ്ടമാകുന്ന ബുറേവി: മലയാളിയോടാണോ കളി

പ്രസാദ് നാരായണൻ

തിരുവനന്തപുരം : ബ൦ഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയിലെ ട്രങ്കോമാലിയില്‍ നിന്നും 360 കിലോമീറ്റര്‍ അകലെ രൂപം കൊണ്ട ചുഴലിക്കറ്റിന് മാലിദീപിലെ ശാസ്ത്രജ്ഞ്ചര്‍  നല്കിയ പേരാണ് ബുറേവി (Burevi). മാലി ദീപില്‍ സാധാരണമായി കാണുന്ന ചെറുകണ്ടല്‍കാടാണ് ബുറേവി എന്ന ചെടി. പരമാവധി നാല് മുതല്‍ ആറ് അടി വരെയാണ് വളര്‍ച്ച . ബുറേവി ആദ്യം കരതൊട്ടത് ശ്രീലങ്കയിലെ വടക്ക് കിഴക്ക് തീരമായ നിലവെലിക്കു സമീപമായിരുന്നു. അവിടെ  100 -120 കീലേമീറ്റര്‍ വേഗത പ്രതീക്ഷിച്ചുവെങ്കിലും അതിലും കുറവായിരുന്നു അനുഭവപ്പെട്ടത് അതുകൊണ്ടു തന്നെ അപകട നിരക്കും കുറവായിരുന്നു . അവിടെ നിന്നും തമിഴ്നാടിന്റെ തീരപ്രദേശമായ രമേശ്വരത്തെക്കു നീങ്ങിയ  കാറ്റിന്റെ വേഗത പിന്നേയും കുറഞ്ഞു 63-80 കീലേമീറ്റര് വേഗത്തിലായി . ഇതോടെയാണ്  കേരളത്തിലേക്ക് എത്തുമ്പോള്‍ വീണ്ടും വേഗത കുറയും എന്ന നിഗമനത്തിലേക്ക് എത്തുന്നത്. അങ്ങനെ ആയാല്‍ ബുറേവിക്കു സ്വന്തം പേര് നഷ്ടപ്പെടും എങ്ങനെയെന്നല്ലേ?
 
ബുറേവി ചുഴലികാറ്റോ ഡിപ്രഷനോ
 
ചുറ്റി തിരിയുന്ന കാറ്റിനു ചുഴലിക്കാറ്റ് ( Cyclonic Storm )  എന്ന പദവി കിട്ടണമെങ്കിൽ കാറ്റിന്റെ  വേഗത  തുടർച്ചയായി മണിക്കൂറിൽ 63 കിലോമീറ്ററിനും 88 കിലോമീറ്ററിനും ഇടയിൽ ആയിരിക്കണം. 63 കിലോമീറ്ററിന് താഴെ വേഗതയുള്ള ഒന്നും ചുഴലിക്കാറ്റല്ല.
 
അതിനെ വേറെ പേരിൽ വേണം വിളിക്കാൻ. ഉദാഹരണത്തിന് ബുറെവി ചുഴലികാറ്റിന്റെ വേഗത മണിക്കൂറിൽ 63 കിലോമീറ്ററിൽ താഴ്ന്നാൽ പിന്നെ ബുറെവി എന്ന പേരില്ല. ചുഴലിക്കാറ്റ് എന്ന് വിളിക്കാനും ആകില്ല. അത് ആശയകുഴപ്പം ഉണ്ടാക്കും. 63 കിലോമീറ്റർ വേഗത ഇല്ലാത്ത ഒരു സിസ്റ്റത്തിനെ ചുഴലിക്കാറ്റ് എന്ന് വിളിച്ചാൽ ഇല്ലാത്തത് ഉണ്ടെന്ന ധാരണ ഉണ്ടാകും. പിന്നെ എന്ത് വിളിക്കും.
 
കാറ്റിന്റെ വേഗത 51 കിലോമീറ്ററിനും 62 കിലോമീറ്ററിനും ഇടയിൽ നിന്നാൽ  അതിനെ “അതിതീവ്ര ന്യൂനമർദം” ( Deep Depression ) എന്ന് വിളിക്കണം. കാറ്റിന്റെ വേഗത വീണ്ടും കുറഞ്ഞു മണിക്കൂറിൽ 31 കിലോമീറ്ററിനും 50 കിലോമീറ്ററിനും ഇടയിൽ നിന്നാൽ അത് “തീവ്ര ന്യൂനമർദം”( Depression ).
 
കാറ്റിന്റെ വേഗത വീണ്ടും കുറഞ്ഞു 30 കിലോമീറ്ററിൽ താഴെ ആയാൽ പിന്നെയത് “ന്യൂന മർദം” ( Low Pressure ).
 
ചുഴലികാറ്റിന്റെ വേഗത ഉയർന്നാൽ പിന്നെ Severe Cyclonic Storm ( 89-117 Kmph ), Very Severe Cyclonic Storm ( 118-165 Kmph ), Extremely Severe Cyclonic Storm ( 166-220 Kmph ), 221 കിലോമീറ്റർ കടന്നാൽ പിന്നെ  Super Cyclone.
 
അപ്പോൾ നാളെ കേരളത്തിൽ സഞ്ചരിക്കാൻ സാദ്ധ്യത ഉള്ളത് അതി തീവ്രന്യൂനമർദമോ, തീവ്ര ന്യൂനമർദമോ ആണ്. ബുറെവി എന്ന പേര് തമിഴ് നാട്ടിൽ നഷ്ടപ്പെടും. മലയാളിയോടാണോ കളി.

വിവരങ്ങൾക്ക് കടപ്പാട്: പ്രൊഫ. മോഹന്‍ കുമാര്‍ 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close