KERALATrending

മലയാളി നഴ്‌സിന്റെ മൃതദേഹം കോവിഡ് കെയര്‍ ഐസിയുവിന്റെ ശുചിമുറിയില്‍; പോസ്റ്റുമോര്‍ട്ടത്തിന് തയ്യാറാകാതെ അധികൃതര്‍

ബംഗളൂരു: മലയാളി നഴ്‌സിനെ ജോലി ചെയ്യുന്ന ആശുപത്രിയില്‍ മരിച്ച നിലയില്‍ നിലയില്‍ കണ്ടെത്തി. കൊല്ലം എഴുകോണ്‍ എടക്കോട് ഐശ്വര്യയില്‍ ശശിധരന്റെ മകന്‍ അതുല്‍ ശശിധരന്‍ (26) ആണ് മരിച്ചത്. മൃതദേഹം മാരത്തഹള്ളി സക്ര വേള്‍ഡ് ആശുപത്രിയിയിലെ കോവിഡ് കെയര്‍ ഐസിയുവിന്റെ ശുചിമുറിയിലാണ് കണ്ടെത്തിയത്. അതുല്‍ രണ്ട് വര്‍ഷമായി ഈ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.അതുലിനെ ശുചിമുറിയില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയെന്നും ഹൃദയാഘാതം സംഭവിച്ചു എന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് മാരത്തഹള്ളി പൊലീസില്‍ പരാതി നല്‍കി. പോസ്റ്റുമോര്‍ട്ടം നടത്താന്‍ തയാറായില്ലെന്നും ശീതീകരണ സംവിധാനമുള്ള ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്നും പിതാവ് ആരോപിച്ചു.സംസ്‌കാരം നാട്ടില്‍ നടത്തി. മാതാവ്: വത്സല കുമാരി. സഹോദരന്‍: എസ് ആരോമല്‍. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് രഞ്ജിത് സ്‌കറിയ, ജന. സെക്രട്ടറി ജിജോ മൈക്കിള്‍ എന്നിവരും ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Back to top button
Close